ആയുഷ് എസ് ജി ടാബ്‌ലറ്റുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നേടിക്കൊണ്ട് ധാത്രി ആയുര്‍വേദ പെയിന്‍ റിലീഫ് രംഗത്തേക്കും

Posted on: September 4, 2021

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്ര കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസ് (സി സി ആര്‍ എ എസ്) വികസിപ്പിച്ചെടുത്ത ആയുഷ് എസ് ജി ടാബ്‌ലറ്റുകള്‍ നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്നതിനുള്ള ലൈസന്‍സ് കേരളത്തില്‍ ആദ്യമായി ധാത്രി ആയുര്‍വേദയ്ക്ക് ലഭിച്ചു. സന്ധിവേദന, വീക്കം, പേശിവേദന തുടങ്ങിയവയ്ക്ക് ഫലപ്രദമായ ഔഷധമാണ് ആയുഷ് എസ് ജി ടാബ്‌ലറ്റുകള്‍. ഇത് ആദ്യമായല്ല ധാത്രിക്ക് ആയുഷ് മന്ത്രാലയം വികസിപ്പിച്ചെടുത്ത മരുന്ന് നിര്‍മ്മിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നത്. നേരത്തെ ആയുഷ് മന്ത്രാലയം വികസിപ്പിച്ചെടുത്ത ആയുഷ് 64 കോവിഡ് ചികിത്‌സ ടാബ്‌ലറ്റുകള്‍ നിര്‍മ്മിക്കുന്ന തിനുള്ള അനുമതിയും ധാത്രിക്ക് ലഭിച്ചിട്ടുണ്ട്.

ആയുഷ് എസ് ജി ടാബ്‌ലറ്റുകളുടെ ആദ്യ ബാച്ചിന്റെ വിതരണോദ്ഘാടനം ധാത്രി ആയുര്‍വേദ മാനേജിംഗ് ഡയറക്ടര്‍ ഡോ. സജികുമാര്‍, തിരുവനന്തപുരം ഗവ: ആയുര്‍വേദ കോളേജിന്റെ മുന്‍ പ്രിന്‍സിപ്പലും ആയുര്‍വേദ മെഡിക്ക എഡ്യൂക്കേഷന്റെ മുന്‍ ഡയറക്ടറും ആയിരുന്ന ഡോ. എം. ആര്‍. വാസുദേവന്‍ നമ്പൂതിരിക്ക് നല്കിക്കൊണ്ട് നിര്‍വ്വഹിച്ചു. ധാത്രി ബിസിനസ് സ്ട്രാറ്റജി എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ബിപിന്‍ ചെറിയാന്‍, റിസര്‍ച്ച് & ഡെവലപ്‌മെന്റ് വിഭാഗം എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഡോ. രാജേഷ്‌കുമാര്‍ എന്നിവര്‍ ചടങ്ങി സന്നിഹിതരായിരുന്നു.

ഇതോടൊപ്പം തന്നെ ആയുര്‍വേദ വിധിപ്രകാരം ധാത്രി ആയുര്‍വേദ നിര്‍മ്മിച്ച വേദന സംഹാരിയായ മയാക്റ്റിന്‍ ഓര്‍ത്തോ റോള്‍ ഓണും വിപണിയി അവതരിപ്പിച്ചു. സന്ധിവേദനകള്‍ക്ക് ഫലപ്രദമായ മഹാനാരായണ തൈലം അടങ്ങിയിട്ടുള്ള ധാത്രി മയാക്റ്റിന്‍, നടുവേദന, പേശിവേദന, ഉളുക്ക്, വീക്കം എന്നിവയെ അതിവേഗം ശമിപ്പിക്കുന്നു. 100% ആയുര്‍വേദ ചേരുവകള്‍ അടങ്ങിയിട്ടുള്ള ധാത്രി മയാക്റ്റിന്‍ ഓര്‍ത്തോ റോള്‍ ഓണ്‍ കൃത്രിമ വേദന സംഹാരികള്‍ അടങ്ങിയിട്ടില്ലാത്തതാണ്, കൂടാതെ റോള്‍ ഓണ്‍ രൂപത്തിലായതിനാല്‍ പുരട്ടാനും വളരെ എളുപ്പമാണ്.

കേന്ദ്ര ആയുഷ് മന്ത്രാലയത്തില്‍ നിന്നും വീണ്ടും ധാത്രി ആയുര്‍വേദയ്ക്ക് ഇങ്ങനെ ഒരു അംഗീകാരം ലഭിച്ചതിലും, സന്ധിവേദനകള്‍ക്ക് ഏറെ ഫലപ്രദമായ ധാത്രി മയാക്റ്റിന്‍ ടാബ്‌ലെറ്റുകളും, റോളോണും വിപണിയിലെത്തിക്കാന്‍ സാധിച്ചതിലും ഏറെ സന്തോഷമുെണ്ടന്ന് ധാത്രി ആയുര്‍വേദ മാനേജിംഗ് ഡയറക്ടര്‍ ഡോ. സജികുമാര്‍ അറിയിച്ചു. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിലുള്ള സി സി ആര്‍ എ എസ് ന്റെ വിവിധ സെന്ററുകളി നടത്തിയ പഠനങ്ങളിലും, ഗവേഷണങ്ങളിലും മികച്ച ഫലപ്രാപ്തി നല്‍കുവാന്‍ മയാക്റ്റിന് സാധിച്ചുവെന്ന് ഡോ. എം. ആര്‍. വാസുദേവന്‍ നമ്പൂതിരി വ്യക്തമാക്കി. വര്‍ക്ക് ലൈഫ് ബാലന്‍സിന് വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ഈ പുതിയ കാലഘട്ടത്തില്‍ ആയുര്‍വേദത്തിന്റെ ഫലപ്രാപ്തിയും, ആധുനികശാസ്ത്രത്തിന്റെ അനായാസതയും ഒന്നിക്കുന്ന ധാത്രി മയാക്റ്റിന്‍ ഏറെ പ്രസക്തമാണെന്ന് ചടങ്ങില്‍ സംസാരിച്ച ധാത്രി ബിസിനസ ്‌സ്ട്രാറ്റജി എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ബിപിന്‍ ചെറിയാന്‍ പറഞ്ഞു.

ആയുര്‍വേദത്തി വേദനയ്ക്കുള്ള മഹാ ഔഷധമായ മഹാനാരായണ തൈലത്തോടൊപ്പം കരിനൊച്ചി, കുന്തിരിക്കം, ആവണക്ക്, കര്‍പ്പൂരം, പുതിന മുതലായവ സമന്വയിപ്പിച്ച് ധാത്രി ആയുര്‍വേദയുടെ ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്ത ധാത്രി മയാക്റ്റിന്‍ ഓര്‍ത്തോ റോള്‍ ഓണ്‍ കൃത്രിമ വേദന സംഹാരികള്‍ അടങ്ങിയിട്ടില്ലാത്തതും, അതിവേഗം ആശ്വാസം തരുന്നതുമാണെന്നും റിസര്‍ച്ച് & ഡെവലപ്‌മെന്റ് വിഭാഗം എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഡോ. രാജേഷ് കുമാര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ധാത്രി കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടുക: +91 8589 8585 90