ധാത്രിയുടെ പുതിയ ഹെയര്‍ കെയര്‍ ഹെര്‍ബല്‍ ഓയിലുകള്‍

Posted on: November 9, 2018

ധാത്രി ആയുര്‍വേദയുടെ ഹെയര്‍ഓയില്‍ ബ്രാന്‍ഡുകള്‍ വിപണിയില്‍ പുനരവതരിപ്പിക്കുന്നു. ധാത്രി ഹെയര്‍ കെയര്‍ ഹെര്‍ബല്‍ ഓയില്‍, ധാത്രി ഹെയര്‍ കെയര്‍ പ്ലസ് ഹെര്‍ബല്‍ ഓയില്‍ എന്നിവയാണ് പുതിയ രൂപത്തില്‍ വിപണിയിലെത്തുന്നത്. ആധുനികതയും പാരമ്പര്യവും ഒന്നുചേര്‍ന്ന ധാത്രി ഹെയര്‍ കെയര്‍ ഹെര്‍ബല്‍ ഓയിലും ധാത്രി ഹെയര്‍ കെയര്‍ പ്ലസ് ഹെര്‍ബല്‍ ഓയിലും ആകര്‍ഷകമായ പുതിയ പായ്ക്കിംഗിലാണ് ഇനിമുതല്‍ ലഭ്യമാകുന്നത്.

ധാത്രി ഹെര്‍ബല്‍ ഓയിലില്‍ സവിശേഷമായി തെരഞ്ഞെടുക്കപ്പെട്ട 15 ആയുര്‍വേദ ചേരുവകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ചേരുവകള്‍ മുടിവേരുകള്‍ക്ക് പോഷകം നല്കുകയും മുടികൊഴിച്ചില്‍ നിയന്ത്രിക്കുകയും മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പാരമ്പര്യ ആയുര്‍വേദ രീതികള്‍ക്ക് അനുസൃതമായി 21 ആയുര്‍വേദ ചേരുവകള്‍ 21 ദിവസം കൊണ്ട് സവിശേഷമായി സംസ്‌കരിച്ചെടുത്താണ് ധാത്രി ഹെയര്‍ കെയര്‍ പ്ലസ് ഓയില്‍ നിര്‍മ്മിക്കുന്നത്. എണ്ണ തയാറാക്കുന്നതിനായി ഉപയോഗിക്കുന്ന പരമ്പരാഗത ആയുര്‍വേദ ചേരുവകളേക്കുറിച്ചെല്ലാം പുതിയ പായ്ക്കില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

പരമ്പരാഗത അറിവും ആധുനിക ശാസ്ത്രവും മികച്ച ഗുണനിലവാരവും ഒത്ത്‌ചേര്‍ന്നതാണ് തങ്ങളുടെ ഉത്പന്നങ്ങളെന്ന് ധാത്രി ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ബിപിന്‍ ചെറിയാന്‍ പറഞ്ഞു.

ധാത്രി ഉത്പന്നങ്ങളുടെ ഗുണമേന്മയ്ക്ക് ഐഎസ്ഒ9001-2015 സാക്ഷ്യപത്രം നേടിയിട്ടുണ്ട്. ഇന്ത്യയില്‍ ആയുര്‍വേദ രംഗത്ത് ആദ്യമായി ആയുഷ് പ്രീമിയം മാര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നേടിയത് ധാത്രിയാണ്. മികച്ച നിര്‍മ്മാണരീതികള്‍ (ജിഎംപി) ഉപയോഗിച്ച് ലോകാരോഗ്യസംഘടനയുടെ നിബന്ധനകള്‍ക്ക് അനുസൃതമായുള്ള ഉത്പന്നങ്ങള്‍ക്കാണ് ആയൂഷ് സാക്ഷ്യപത്രം ലഭിക്കുന്നത്. എല്ലാ ധാത്രി ഉത്പന്നങ്ങളും ഹലാല്‍ സാക്ഷ്യപത്രമുള്ളവയാണ്.