കംപ്ലീറ്റ് കെയര്‍ ആയുര്‍വേദിക് ടൂത്ത്‌പേസ്റ്റ് വിപണിയിലവതരിപ്പിച്ച് ധാത്രി ആയുര്‍വേദ

Posted on: November 17, 2021

ദക്ഷിണേന്ത്യയിലെ പ്രമുഖ ഹെല്‍ത്ത് & ബ്യൂട്ടി കെയര്‍ ബ്രാന്‍ഡ് ആയ ധാത്രി ആയുര്‍വേദ, കംപ്ലീറ്റ് കെയര്‍ ആയുര്‍വേദിക് ടൂത്ത്‌പേസ്റ്റ് വിപണിയില്‍ അവതരിപ്പിച്ചു. ധാത്രി ആയുര്‍വേദയുടെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് – ബിസിനസ്സ് സ്ട്രാറ്റജി ശ്രീ ബിപിന്‍ ചെറിയാന്‍, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡ്റ്റന്റ് – ആര്‍ & ഡി, ഓപ്പറേഷന്‍സ് ഡോ. രാജേഷ് കുമാര്‍ എ., ബിസിനസ്സ് ഡെവലപ്പ്‌മെന്റ് ഹെഡ് ശ്രീ സുരേഷ് ദിവാകരന്‍ എന്നിവര്‍ ചേര്‍ന്നാണ് ധാത്രി കംപ്ലീറ്റ് കെയര്‍ ടൂത്ത്‌പേസ്റ്റിന്റെ ആദ്യ വിപണനം നിര്‍വ്വഹിച്ചത്.

ദന്തസംരക്ഷണത്തിന് പരിപൂര്‍ണ്ണ ആയുര്‍വേദ മാര്‍ഗ്ഗം എന്ന നിലയി ധാത്രി ആയുര്‍വേദ വികസിപ്പിച്ചെടുത്ത കംപ്ലീറ്റ് കെയര്‍ ടൂത്ത്‌പേസ്റ്റ്, കീടാണുക്കള്‍, പോടുകള്‍, വായ്‌നാറ്റം, മോണയിലെ രക്തസ്രാവം, പല്ലുവേദന, മഞ്ഞപ്പ്, ദുര്‍ബലമായ പല്ലുകള്‍, പ്ലാക്, കറകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പല്ലുകള്‍ക്കും മോണകള്‍ക്കും സമ്പൂര്‍ണ്ണ സംരക്ഷണം ന കുന്നു. വേപ്പ്, ഗ്രാമ്പൂ, കറുവപ്പട്ട, കുരുമുളക്, കര്‍പ്പൂരം, തോമര്‍, ജാതിക്ക, വജ്രദന്തി എന്നിവ ഉള്‍പ്പെടെ 15 പ്രകൃതിദത്ത മൂലികകള്‍ ചേര്‍ത്ത് തയ്യാറാക്കിയ ധാത്രി കംപ്ലീറ്റ് കെയര്‍ ആയുര്‍വേദിക് ടൂത്ത്‌പേസ്റ്റി ഫ്‌ളൂറൈഡുകള്‍, ട്രൈക്ലോസാന്‍ എന്നിവ അടങ്ങിയിട്ടില്ല.

ഉപഭോക്താക്കളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഒരു നല്ല മാറ്റം കൊണ്ടുവരുവാന്‍ ആഗ്രഹിക്കുന്ന ധാത്രി, ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്ന ഓറല്‍ കെയറിനും അതിലൂടെ നല്ല ആരോഗ്യ പരിപാലനത്തിനും ഏറ്റവും മികച്ച ആയുര്‍വേദ മാര്‍ഗ്ഗങ്ങള്‍ തന്നെ ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തുവാന്‍ ആണ് പരിശ്രമിക്കുന്നതെന്ന് ധാത്രി ആയുര്‍വേദയുടെ മാനേജിംഗ് ഡയറക്ടര്‍ ഡോ. സജികുമാര്‍ പ്ര്‌സ്താവിച്ചു.

മികച്ച ഗുണങ്ങള്‍ അടങ്ങിയ ഈ പുതിയ ടൂത്ത്‌പേസ്റ്റ് വിപണിയിലെത്തിക്കാന്‍ സാധിച്ചതി ധാത്രിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിത്യോപയോഗത്തിന് ആവശ്യമായ ആയുര്‍വേദ, പ്രകൃതിദത്ത ഉ പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ധാത്രി ആയുര്‍വേദ, കംപ്ലീറ്റ് കെയര്‍ ആയുര്‍വേദിക് ടൂത്ത്‌പേസ്റ്റ് അവതരിപ്പിച്ചിട്ടുള്ളത്.

150 ഗ്രാം, 100 ഗ്രാം, 40 ഗ്രാം പായ്ക്കുകളി ധാത്രി കംപ്ലീറ്റ് കെയര്‍ ആയുര്‍വേദിക് ടൂത്ത്‌പേസ്റ്റ് ഇപ്പോള്‍ ലഭ്യമാണ്. ഗുണമേന്‍മയേറിയ ഇത്തരം കൂടുത ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന് തയ്യാറായി കഴിഞ്ഞതായി കമ്പനി അറിയിച്ചു. കേരളത്തിലുടനീളം ഏകദേശം 10000ത്തോളം ഔട്ട്‌ലെറ്റുകളി ധാത്രി ആയുര്‍വേദ, കംപ്ലീറ്റ് കെയര്‍ ആയുര്‍വേദിക് ടൂത്ത്‌പേസ്റ്റ് ഉടന്‍ ലഭ്യമാകും. ആയുര്‍വേദ, ഹെര്‍ബ ടൂത്ത്‌പേസ്റ്റ് വിഭാഗം മികച്ച വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തി വിപണിയുടെ 25% ലക്ഷ്യമിടുന്ന ധാത്രി ആയുര്‍വേദ, അതിനുള്ള പദ്ധതികളുമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്.

 

TAGS: Dhathri |