പുതിയ അബുദാബി ടെര്‍മിനലില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്

Posted on: December 5, 2019

അബുദാബി : മധ്യപൂര്‍വ ദേശത്തെ ഏറ്റവും വലിയ വിമാനത്താവള ടെര്‍മിനലുകളിലൊന്നാകാന്‍ ഒരുങ്ങുന്ന അബുദാബി മിഡ്ഫീല്‍ഡ് ടെര്‍മിനലില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കും. സ്‌പെഷ്യല്‍ ഗിഫ്റ്റ് സോണ്‍, ഭക്ഷ്യേതര ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ എന്നിവ ഉള്‍പ്പെടെ 1833 ചതുരശ്ര മീറ്ററിനുള്ള കരാര്‍ ഒപ്പിട്ടു. ആദ്യമായാണ് ഒരു എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ വിവിധ ഉല്‍പന്നങ്ങള്‍ ഒന്നിച്ചു ലഭിക്കുന്ന ഹൈബര്‍മാര്‍ക്കറ്റ് വരുന്നതെന്നു ലുലു അറിയിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചോടെ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിക്കും.

സുപ്രധാനമായ ചുവട് വയ്പാണ് ലുലു ഗ്രൂപ്പുമായുള്ള തങ്ങളുടെ പങ്കാളിത്തമെന്ന് അബുദാബി എയര്‍പോര്‍ട്ട് ചെയര്‍മാന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ താനൂണ്‍ അല്‍ നഹ്യാന്‍ പറഞ്ഞു. അബുദാബി എയര്‍പോര്‍ട്ട് സിഇഒ. ബ്രയാന്‍ തോംസണും ലുലു ഗ്രൂപ്പ് സിഇഒ. സൈഫി രൂപാവാലയുമാണ് കരാറില്‍ ഒപ്പുവച്ചത്.