ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങള്‍ ഇനി വീട്ടിലിരുന്ന് വാങ്ങാം

Posted on: March 17, 2020


കൊച്ചി : വീട്ടിലിരുന്ന് തന്നെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങള്‍ വാങ്ങാന്‍ ലുലു വെബ്‌സ്റ്റോര്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി. ഇടപ്പള്ളി ലുലു മാളിന്റെ 25 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് ഇനിമുതല്‍ ലുലു വെബ്‌സ്‌റ്റോറിലൂടെ നിത്യോപയോഗ സാധനങ്ങളും ഗൃഹോപകരണങ്ങളും ഇലക് ട്രോണിക് ഉപകരണങ്ങളുമെല്ലാം വാങ്ങാനാകും. പശ്ചിമ കൊച്ചിമുതല്‍ നോര്‍ത്ത് പറവൂര്‍ വരെയും കിഴക്കമ്പലം മുതല്‍ വൈപ്പിന്‍ വരെയും അങ്കമാലി മുതല്‍ പെരുമ്പാവൂര്‍ വരെയുമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വീട്ടിലിരുന്ന് ലുലുവിലെ ഇഷ്ടസാധനങ്ങള്‍ വാങ്ങാം. സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തിയാണ് സാധനങ്ങള്‍ ഡെലിവറി ചെയ്യുന്നതെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.

www.luluwebstore.in എന്ന വെബ് സൈറ്റില്‍ കയറിയാല്‍ വില്‍പ്പനയ്ക്കുള്ള സാധനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാകും. തിരഞ്ഞെടുക്കുന്ന സാധനങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ്, ഗൂഗിള്‍ പേ എന്നിവ വഴി പണമടച്ച് ഓര്‍ഡര്‍ ചെയ്യാം.

ഈ പരിധിക്കു പുറത്തുള്ളവര്‍ക്ക് ലുലു കണക്ടിലെ ഗൃഹോപകരണങ്ങള്‍ വെബ് സ്റ്റോറിലൂടെ വാങ്ങാം. ഇ. എം. ഐ. സൗകര്യവും ലഭ്യമാണ്.