മലയാളികളുടെ നാവില്‍ മധുരം നിറയ്ക്കുന്നതിനായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്

Posted on: October 3, 2022

കൊച്ചി : ക്രിസ്മസ് നാളില്‍ മലയാളികളുടെ നാവില്‍ മധുരംനിറയ്ക്കുന്നതിനായി ഇടപ്പള്ളി ലുലു മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്’കേക്ക് മിക്‌സിംഗ് കാര്‍ണിവല്‍’ സംഘടിപ്പിച്ചു. ക്രിസ്തുമസ്-പുതുവത്സര സമയത്ത് മുപതിനായിരത്തിലേറെ ഡ്രൈഫ്രൂട്ട്‌സ് റിച്ച് കേക്കുകളാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് തയാറാക്കുന്നത്.

നടന്‍ കൃഷ്ണ, ഫുഡ് ബ്ലോഗേര്‍സ് സല്‍മാന്‍ ദി ഫുഡിഎന്നിവര്‍ ചേര്‍ന്ന് കേക്ക് മിക്‌സിംഗ് കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തു. ലുലുമാള്‍ ഏട്രിയത്തില്‍ പൊതുജനങ്ങളുടെ സാന്നിധ്യത്തിലായിരുന്നു കേക്ക് മിക്‌സിംഗ് സംഘടിപ്പിച്ചത്. കേക്ക് മിക്‌സിംഗ് കാര്‍ണിവലില്‍ അഞ്ച് ടണ്‍ ഡ്രൈഫ്രൂട്ട്‌സ് മിക്‌സ് ചെയ്തു. മിക്‌സ് ചെയ്ത് ഫ്രൂട്‌സ് മൂന്നുമാസം സൂക്ഷിച്ചതിന് ശേഷമാണ് കേക്ക് നിര്‍മ്മാണം ആരംഭിക്കുന്നത്.

മദ്യത്തിന്റെ അംശവും കൃത്രിമ കളറും ഇല്ലാതെയാണ് കേക്ക് നിര്‍മ്മിക്കുന്നത്. ക്രിസ്മസ് നാളുകളിലേക്ക് 50 വ്യത്യസ്ത ഇനത്തില്‍പ്പെട്ട കേക്കുകള്‍ ലുലുമാളില്‍ തയാറാക്കുന്നുണ്ട്. പ്രീമിയം പ്ലം കേക്ക്, റിച്ച് പ്ലം കേക്ക്, ഐസ്ഡ് പ്ലം കേക്ക്, ഷുഗര്‍പ്ലം കേക്ക്, എഗ്രെസ് പ്ലം കേക്ക്,സ്ലൈസ്ഡ് പ്ലം കേക്ക് എന്നിവയാണ് ലുലുമാളില്‍ തയാറാക്കുന്നത്.