റുപേ കാർഡ് സാമ്പത്തിക സ്വാതന്ത്ര്യം വർധിപ്പിക്കുമെന്ന് ഡോ. ആസാദ് മൂപ്പൻ

Posted on: August 24, 2019

ദുബായ് : പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ അവതരിപ്പിച്ച റുപേ കാർഡ് സാമ്പത്തിക സ്വാതന്ത്ര്യം വർധിപ്പിക്കുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ അഭിപ്രായപ്പെട്ടു. യുഎഇയിലേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്കും യുഎഇയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാർക്കും അനുഗുണമാകും.

ജിസിസി രാജ്യങ്ങളിലെ ആസ്റ്റർ, മെഡ്‌കെയർ, ആക്‌സസ് ബ്രാൻഡുകളിലുള്ള ഹോസ്പിറ്റലുകൾ, ക്ലിനിക്കുകൾ, ഫാർമസികൾ എന്നിവ ഉൾപ്പെടുന്ന 351 സ്ഥാപനങ്ങളിലും റുപേ കാർഡ് സ്വീകരിക്കുന്നതിൽ അഭിമാനമുണ്ട്. ഇന്ത്യയിലെ ആസ്റ്റർ ഹോസ്പിറ്റലുകളിൽ നേരത്തെ മുതൽ റുപേ കാർഡുകൾ സ്വീകരിക്കുന്നുണ്ടെന്നും ഡോ. ആസാദ് മൂപ്പൻ ചൂണ്ടിക്കാട്ടി.