May 2024
മാള്‍ ഓഫ് ഉമ്മുല്‍ ഖുവൈന്‍ ഉദ്ഘാടനം ചെയ്തു
Posted on: May 15, 2019
ഉമ്മുല്‍ ഖുവൈന്‍ (യുഎഇ) : പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പായ ലുലുവിന്റെ മാള്‍ ഓഫ് ഉമ്മുല്‍ ഖുവൈന്‍ പ്രവര്‍ത്തനമാരംഭിച്ചു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുല്ല ഉദ്ഘാടനം നിര്‍വഹിച്ചു.
ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി, സിഇഒ സൈഫിരൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്റഫ് അലി, ഡയറക്ടര്‍ എം. എ സലീം എന്നിവര്‍ പങ്കെടുത്തു. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ലുലു ഗ്രൂപ്പിന്റെ സംരംഭങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മാള്‍ നിര്‍മ്മിച്ചത്.
രാജ്യാന്തര ബ്രാന്‍ഡുകള്‍, ഫുഡ് കോര്‍ട്ട്, 5 സ്ക്രീന്‍ മള്‍ട്ടി പ്ലക്സ്, ലുലു എക്സ്ചേഞ്ച്, ബാങ്ക്, വിനോദ കേന്ദ്രമായ ഓറഞ്ച് ഹബ്, എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റും മാളിന്റെ പ്രത്യേകതയാണ്.
TAGS: Lulu Group | Mall Of UAQ | Umm Al Quwain | Yusuff Ali M.A |