സ​മ്മാ​ന​വ​ർ​ഷ​വു​മാ​യി യു​എ​ഇ എ​ക്സ്ചേ​ഞ്ച് സ​മ്മ​ർ പ്ര​മോ​ഷ​ൻ

Posted on: April 29, 2019

ദു​ബാ​യ്: ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു വേ​ണ്ടി റം​സാ​ൻ മാ​സം പ്ര​മാ​ണി​ച്ചു നി​ര​വ​ധി സൗ​ഭാ​ഗ്യ സ​മ്മാ​ന​ങ്ങ​ളു​മാ​യി യു​എ​ഇ​യി​ലെ പ്ര​മു​ഖ ധ​ന​വി​നി​മ​യ ബ്രാ​ൻ​ഡാ​യ യു​എ​ഇ എ​ക്സ്ചേ​ഞ്ച് വേ​ന​ൽ​ക്കാ​ല പ്ര​മോ​ഷ​ൻ ആ​രം​ഭി​ക്കു​ന്നു.

ഏ​പ്രി​ൽ 24 മു​ത​ൽ ജൂ​ണ്‍ 7 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ യു​എ​ഇ എ​ക്സ്ചേ​ഞ്ചി​ൽ നി​ന്ന് ഇ​ട​പാ​ട് ന​ട​ത്തു​ന്ന​വ​ർ​ക്ക് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ദു​ബാ​യി​ലൊ​രു വീ​ട് മെ​ഗാ സ​മ്മാ​ന​മാ​യും മു​ന്തി​യ മൂ​ന്ന് ആ​ഡം​ബ​ര കാ​റു​ക​ളും പ​തി​നാ​യി​രം ദി​ർ​ഹം​സ് പ്ര​തി​ദി​ന സ​മ്മാ​ന​മാ​യും ന​ൽ​കും. യു​എ​ഇ എ​ക്സ്ചേ​ഞ്ച് ശാ​ഖ​ക​ളി​ൽ നി​ന്ന് മ​ണി ട്രാ​ൻ​സ്ഫ​ർ, ഫോ​റി​ൻ ക​റ​ൻ​സി എ​ക്സ്ചേ​ഞ്ച്, ബി​ൽ പെ​യ്മെ​ന്‍റ്സ്, നാ​ഷ​ണ​ൽ ബോ​ണ്ട് പ​ർ​ച്ചേ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​വ​രെ​യാ​വും ന​റു​ക്കെ​ടു​പ്പി​നു പ​രി​ഗ​ണി​ക്കു​ക.

ae.uaeexchange.com എ​ന്ന ഡി​ജി​റ്റ​ൽ പോ​ർ​ട്ട​ലി​ലൂ​ടെ​യോ മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യോ ന​ട​ത്തു​ന്ന ഓ​ണ്‍​ലൈ​ൻ മ​ണി ട്രാ​ൻ​സ്ഫ​റും കി​യോ​സ്കു​ക​ൾ വ​ഴി ന​ട​ത്തു​ന്ന സെ​ൽ​ഫ് സ​ർ​വീ​സ് ഇ​ട​പാ​ടു​ക​ളും ന​റു​ക്കെ​ടു​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന സ​വി​ശേ​ഷ​ത​യും ഈ ​വ​ർ​ഷ​ത്തെ പ്ര​മോ​ഷ​ന്നു​ണ്ട്. ഒ​രു മെ​ഗാ വി​ജ​യി​ക്ക് ദു​ബാ​യി​ൽ ഒ​രു വീ​ട് ല​ഭി​ക്കു​മെ​ങ്കി​ൽ, മൂ​ന്ന് ഭാ​ഗ്യ വി​ജ​യി​ക​ൾ​ക്ക് ഓ​രോ മെ​ഴ്സി​ഡ​സ് ബെ​ൻ​സ് കാ​റും ന​ൽ​കും. 45 ദി​വ​സ​ങ്ങ​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്ര​മോ​ഷ​നി​ൽ ദി​വ​സേ​ന 10,000 ദി​ർ​ഹം​സ് വീ​തം 45 ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് ല​ഭി​ക്കും.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പു​തി​യ വി​നി​യോ​ഗാ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന​തി​ലൂ​ന്നി പു​തു​മ​യാ​ർ​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​ര​ന്ത​രം മു​ഴു​കു​ന്ന യു​എ​ഇ എ​ക്സ്ചേ​ഞ്ച്, ഇ​പ്രാ​വ​ശ്യ​ത്തെ റം​സാ​നും വേ​ന​ൽ​ക്കാ​ല​വും സാ​ർ​ത്ഥ​ക​മാ​ക്കാ​ൻ പാ​ക​ത്തി​ൽ ദു​ബാ​യി​ലൊ​രു വീ​ടും ല​ക്ഷ്വ​റി കാ​റു​ക​ളും പ​ണ​വും സ​മ്മാ​ന​ങ്ങ​ളാ​യി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചെ​ന്നും ത​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ജീ​വി​താ​വ​സ്ഥ​ക​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ ആ​വു​ന്ന​ത്ര പ​രി​ശ്ര​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നും യു​എ​ഇ എ​ക്സ്ചേ​ഞ്ച് ക​ണ്‍​ട്രി ഹെ​ഡ് അ​ബ്ദു​ൽ ക​രീം അ​ൽ കാ​യേ​ദ് പ​റ​ഞ്ഞു.

TAGS: UAE Exchange |