യുഎഇ എക്‌സ്‌ചേഞ്ചുമായി ചേർന്ന് കോക്‌സ് ആൻഡ് കിംഗ്‌സ് മണി ട്രാൻസ്ഫർ സൗകര്യമൊരുക്കുന്നു

Posted on: November 3, 2016

UAE-Exchange-India-Logo-Big

കൊച്ചി : യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യയുമായി ചേർന്ന് കോക്‌സ് ആൻഡ് കിംഗ്‌സ് മണി ട്രാൻസ്ഫർ സൗകര്യമൊരുക്കുന്നു. വിദേശത്തു നിന്ന് ഇന്ത്യയിലേക്കു പണം അയയ്ക്കൽ, രാജ്യത്തിനുള്ളിൽ പണം അയ്ക്കാനുള്ള സേവനം എന്നിവയാണ് കമ്പനി ലഭ്യമാക്കുന്നത്. വളരെ ലളിതവും സൗകര്യപ്രദവുമായ വിധത്തിൽ വിദേശ ഇന്ത്യക്കാർക്ക് അവരുടെ കുടുംബങ്ങളിലേക്കു പണമയയ്ക്കാനുള്ള സൗകര്യമാണ് ഇരു കമ്പനികളും കൂടി ലഭ്യമാക്കുന്നത്.

ഇപ്പോഴത്തെ കളക്ഷൻ സെന്ററുകളുടെ ശൃംഖല കൂടുതൽ വികസിപ്പിക്കുകയും വിവിധ മേഖലകളിലുള്ള കൂടുതൽ ഇടപാടുകാരുടെ ഇടയിലേക്ക് എത്തിച്ചേരുകയുമാണ് ഇരു കമ്പനികളും തമ്മിലുള്ള പങ്കുചേരൽ ലക്ഷ്യമിടുന്നത്. വിദേശത്തുനിന്നു പണം അയയ്ക്കുന്നതിനൊപ്പം തന്നെ ഇന്ത്യയ്ക്കുള്ളിൽ പണമയയ്ക്കുന്നതിനുള്ള സൗകര്യവും കോക്‌സ് ആൻഡ് കിംഗ്‌സ് ഔട്ട്‌ലെറ്റിലൂടെ ലഭ്യമാകും

രാജ്യത്തിനകത്തും ഏറ്റവും എളുപ്പത്തിലും സുരക്ഷിതമായും വേഗത്തിലും പണം അയയ്ക്കാനും സ്വീകരിക്കുവാനുമുള്ള സൗകര്യമാണ് ഈ പങ്കാളിത്തം ഒരുക്കുന്നതെന്ന് യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യ മാനേജിംഗ് ഡറക്ടർ വി ജോർജ് ആന്റണി പറഞ്ഞു.

യുഎഇ എക്‌സ്‌ചേഞ്ചുമായുള്ള പങ്കാളിത്തം ഇന്ത്യയിലെ മണി ട്രാൻസ്ഫർ ബിസിനസിൽ പ്രവേശിക്കുവാൻ തങ്ങളെ സഹായിക്കുമെന്ന് കോക്‌സ് ആൻഡ് കിംഗ്‌സിന്റെ ഫോറിൻ എക്‌സ്‌ചേഞ്ച് തലവൻ രവി മേനോൻ പറഞ്ഞു.