യുഎഇ എക്‌സ്‌ചേഞ്ച് യൂണിവേഴ്‌സൽ ബാങ്ക് ലൈസൻസിന് അപേക്ഷ നൽകി

Posted on: July 1, 2017

മുംബൈ : യുഎഇ എക്‌സ്‌ചേഞ്ച് യൂണിവേഴ്‌സൽ ബാങ്ക് ലൈസൻസിന് റിസർവ് ബാങ്കിന് അപേക്ഷ നൽകി. നേരത്തെ സ്‌മോൾ ഫിനാൻസിന് ബാങ്കിന് അപേക്ഷ നൽകിയെങ്കിൽ റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചില്ല.

സ്‌മോൾ ഫിനാൻസ് ബാങ്കിന് ലഭിച്ച 72 അപേക്ഷകളിൽ 2015 ൽ 10 എണ്ണത്തിന് മാത്രമെ ആർബിഐ അംഗീകാരം നൽകിയുള്ളു. യൂണിവേഴ്‌സൽ ബാങ്ക് ലൈസൻസ് ലഭിച്ചാൽ റീട്ടെയ്ൽ, ഹോൾസെയിൽ, ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് സേവനങ്ങൾ നൽകാനാകും. യൂണിവേഴ്‌സൽ ബാങ്കിന് കുറഞ്ഞത് 500 കോടി രൂപ മൂലധനം ആവശ്യമാണ്.