യുഎഇ എക്‌സ്‌ചേഞ്ച് ഖത്തറിൽ 10 ാമത് ശാഖ തുറന്നു

Posted on: October 16, 2016

qatar-uae-exchange-10th-bra

ദോഹ : യുഎഇ എക്‌സ്‌ചേഞ്ച് ഖത്തറിൽ 10 ാമത് ശാഖ തുറന്നു. ദോഹയിലെ ഏഷ്യൻ ടൗൺ ഡെവലപ്‌മെന്റ് ഏരിയയിലാണ് പുതിയ ശാഖ. ഖത്തറിൽ ഓൺലൈൻ റെമിറ്റൻസ് അവതരിപ്പിക്കുന്ന ആദ്യ മണിഎക്‌സ്‌ചേഞ്ച് സ്ഥാപനമാണ് യുഎഇ എക്‌സ്‌ചേഞ്ച്. 2007 ൽ ആണ് യുഎഇ എക്‌സ്‌ചേഞ്ച് ഖത്തറിൽ പ്രവർത്തനമാരംഭിച്ചത്.

യുഎഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പ്രമോദ് മങ്ങാട്ട് ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു. യുഎഇ എക്‌സ്‌ചേഞ്ച് കൺട്രി ഹെഡ് മത്തായി വൈദ്യൻ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.