ഷാറൂഖ് ഖാൻ ഫുഡ് പാണ്ഡ ബ്രാൻഡ് അംബാസഡർ

Posted on: June 6, 2017

മുംബൈ : ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ ഫുഡ് പാണ്ഡ ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറൂഖ് ഖാനെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. രാജ്യത്തെ 100 നഗരങ്ങളിലെ 12,000 ലേറെ റെസ്റ്റോറന്റുകളുമായി ഫുഡ് പാണ്ഡയ്ക്ക് വിപണനധാരണയുണ്ട്.

കഴിഞ്ഞ മാസം ഫുഡ് പാണ്ഡയുടെ മൊബൈൽ ആപ്പ് പരിഷ്‌കരിച്ചിരുന്നു. ഷാറൂഖ് ഖാൻ നായകനാക്കി ടിവി കമേർഷ്യൽ ഈ ആഴ്ച അവതരിപ്പിക്കുമെന്ന് സിഇഒ സൗരഭ് കൊച്ചാർ പറഞ്ഞു.