5 വര്‍ഷത്തിനു ശേഷം ജിദ്ദ-കോഴിക്കോട് എയര്‍ ഇന്ത്യ വിമാനം സര്‍വ്വീസ് പുനരാരംഭിച്ചു

Posted on: February 24, 2020


ജിദ്ദ: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ജിദ്ദ കോഴിക്കോട് എയര്‍ ഇന്ത്യ വിമാനം സര്‍വ്വീസ് പുനരാരംഭിച്ചത്. എയര്‍ ഇന്ത്യ വിമാനം സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് പ്രവാസികളുടെ പ്രതിഷേധകൊടുങ്കാറ്റും സമരങ്ങളും നിവേദനങ്ങളും സഹായകമായിട്ടുണ്ട്.

ജിദ്ദ വിമാനത്താവളത്തില്‍ കേക്കുമുറിച്ചും ആഹ്‌ളാദം പങ്കിട്ടുമാണ് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യയുടെ നേരിട്ടുള്ള ജംബോജെറ്റ് സേവനം പുനരാരംഭിച്ചത്. ആദ്യ ദിനം യാത്രക്കാരെ യാത്രയാക്കാന്‍ എയര്‍ ഇന്ത്യാ
അധികൃതര്‍ വിമാനത്താവളന്നില്‍ സന്നിഹിതരായിരുന്നു. ജിദ്ദയില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള എയര്‍ ഇന്ത്യയുടെ 5 വര്‍ഷത്തെ കാത്തിരിപ്പിനും പ്രവാസികളുടെ പ്രതിഷേധത്തിനും ശേഷം ജിദ്ദ-കോഴിക്കോട് എയര്‍ ഇന്ത്യ വിമാനം സര്‍വ്വീസ് പുനരാരംഭിച്ചു

ടെ ജംബോജെറ്റ് വിമാനം 5 വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഇപ്പോള്‍ പുനരാരംഭിച്ചിട്ടുള്ളത്. ജിദ്ദയിലെ പ്രവാസികളുടേതടക്കമുള്ള നിരവധിപേരുടെ ശ്രമ ഫലമായാണ് വിമാന സേവനം പുനരാരംഭിച്ചത്. അധികൃതരെ കണ്ട് നിവേദനങ്ങള്‍ നല്‍കിയും സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായാണ് വിമാനസേവനം പുനരാരംഭിച്ചത്. സേവനം പുനരാരംഭിച്ച ആദ്യ ദിനം ജിദ്ദ വിമാനത്താവളത്തില്‍ യാത്രക്കാര്‍ കേക്കുമുറിച്ച് സന്തോഷം പങ്കിട്ടു

ജെ.എന്‍.എച്ച് എംഡി വിപി മുഹഹദലി, എയര്‍ ഇന്ത്യ ജിദ്ദ മാനേജര്‍ പ്രഭൂ ചന്ദ്ര, എയര്‍ ഇന്ത്യ വിമാനത്താവള മാനേജര്‍ ഫയാസ് തുടങ്ങിയവര്‍ സന്തോഷത്തില്‍ പങ്കാളികകളാവാന്‍ വിമാനത്താവളത്തില്‍ ഒത്തുചേര്‍ന്നു. വിമാനത്തിലെ ജോലിക്കാരടക്കം 420ഓളം യാത്രക്കാരായിരുന്നു ആദ്യ വിമാനത്തില്‍ ഉണ്ടായിരുന്നത്. ജിദ്ദയില്‍ നിന്നും കരിപ്പൂരിലേക്കുള്ള യാത്രക്കാരില്‍ കൂടുതലും മലബാറുകാരായതുകൊണ്ടുതന്നെ സര്‍വ്വിസ് പുനരാരംഭിച്ചതിലുള്ള സന്തോഷത്തിലാണ് ജിദ്ദയിലെ മലബാറുകാരായ പ്രവാസികള്‍ .