ഡോ. ദിന അഹമ്മദ് അൽ തയ്ബ് ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റി ട്രസ്റ്റീസ് ബോർഡ് അംഗം

Posted on: February 25, 2017

ജിദ്ദ : ഡോ. ദിന അഹമ്മദ് അൽ തയ്ബിനെ അമേരിക്കൻ ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റി ചാർട്ടേഡ് ട്രസ്റ്റീസ് ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ അക്കാദമി ഓഫ് പെരിയോഡോന്റോളജി ഉപദേശക അംഗമായും തെരഞ്ഞെടുത്തിട്ടുണ്ട്. ഈ പദവിയിൽ എത്തുന്ന ആദ്യത്തെ സൗദി സ്വദേശിനിയാണ്. കിംഗ് അബ്ദുൾ അസീസ് യൂണിവേഴ്‌സിറ്റിയിലെ ദന്താരോഗ്യ വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ്.

നിലവിൽ ടഫ്റ്റ്‌സ് ഡെന്റൽ ബോർഡ് ഓഫ് അഡൈ്വസേഴ്‌സിലും ഡെന്റൽ കാമ്പയിൻ കമ്മിറ്റിയിലും അംഗമാണ്. ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയോടും അമേരിക്കൻ അക്കാദമി ഓഫ് പെരിയോഡോന്റോളജിയുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്നതിൽ സ്‌ന്തോഷമുണ്ടെന്ന് ഡോ. ദിന തഡോ. ദിന അഹമ്മദ് അൽ തയ്ബ് പറഞ്ഞു.