ഖത്തർ എയർവേസ് യുഎഇയിലേക്ക് വീണ്ടും സർവീസ് തുടങ്ങി

Posted on: January 27, 2021

ഖത്തര്‍ : എയര്‍വേ്‌സ് വെബ്‌സൈറ്റില്‍ ടിക്കറ്റ് ബുക്കംഗ് ആരംഭിച്ചു. ഷാര്‍ജയില്‍നിന്ന് എയര്‍ അറേബ്യ 18നു ദോഹയിലേക്കു സര്‍വീസ് തുടങ്ങിയിരുന്നു. ഫ്‌ളൈ ദുബായ് 26നും ഇത്തിഹാദ് എയര്‍വേസ് ഫെബ്രുവരി 15നും സര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

എമിറേറ്റ്‌സ് എയര്‍ലൈന്‍, വിസ്എയര്‍ അബുദാബി എന്നിവ വൈകാതെ സര്‍വീസ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന സേവനം പഴയതുപോലെ പുനഃസ്ഥാപിക്കുന്നതോടെ മത്സരം മുറുകുകയും ഗള്‍ഫ് മേഖലയിലെ വിമാന യാത്രാ നിരക്ക് കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഖത്തറിനെതിരെയുള്ള ഉപരോധം ഗള്‍ഫ് രാജ്യങ്ങള്‍ പിന്‍വലിച്ചതോടെയാണ് ഈ രാജ്യങ്ങള്‍ക്കിടെ വിമാന യാത്ര പഴയപടിയാകുന്നത്. ഖത്തറിനെ അബുദാബി ഗ്രീന്‍ രാജ്യങ്ങളുടെ പട്ടികയില്‍ പെടുത്തിയതിനാല്‍ യാത്രക്കാര്‍ക്ക് 10 ദിവസത്തെ ക്വാറന്റീന്‍ ആവശ്യമില്ല. എന്നാല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.

27ന് പ്രാദേശിക സമയം വൈകിട്ട് ഏഴിന് ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്ന ക്യൂആര്‍1018 വിമാനം രാത്രി 9.10ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങും.

തിരിച്ച് രാത്രി 10.40ന് ദുബായില്‍നിന്നു പുറപ്പെട്ട് ഖത്തര്‍ സമയം 10.50ന് ദോഹയിലെത്തും. 28 മുതല്‍ ദുബായിലേക്കു ദിവസേന 2 സര്‍വീസുണ്ടാകും. രണ്ടാമത്തെ വിമാനം ദോഹയില്‍ നിന്ന് പുലര്‍ച്ചെ ഒരു മണിക്കു പുറപ്പെട്ട് ദുബായില്‍ 3.10ന് എത്തും.

തിരിച്ച് രാവിലെ 6ന് പുറപ്പെട്ട് പ്രാദേശിക സമയം 6.10ന് ദോഹയിലെത്തും. ദോഹയില്‍ നിന്ന് 28നു വൈകിട്ട് 7.50ന് പുറപ്പെടുന്ന ക്യൂ ആര്‍ 1054 വിമാനം രാതി 9.55നാണ് അബുദാബിയിലെത്തുക. തിരിച്ച് രാത്രി 11.25ന് അബുദാബിയില്‍ നിന്ന് പുറപ്പെട്ട് ദോഹയില്‍ പ്രാദേശിക സമയം 11.35ന് ഇറങ്ങും.

 

TAGS: Qutar Airways |