സുരക്ഷിത ലോകനഗരങ്ങളുടെ ലിസ്റ്റില്‍ ദോഹ രണ്ടാമത്

Posted on: January 27, 2021

ദോഹ : ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ ദോഹയ്ക്ക് രണ്ടാം സ്ഥാനം. നുംബിയോ 2021 ക്രൈം സുചികയിലാണ് സുരക്ഷ, കുറ്റകൃത്യ നിരക്ക് കുറവ് എന്നിവയില്‍ ദോഹ രണ്ടാമതെത്തിയത്.

പട്ടികയില്‍ വിപരീത കമത്തിലാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്. 431 രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങളുള്ള നഗരമാണ് 431-ാം സ്ഥാനത്ത്. സുരക്ഷയുടെയും സേഫ്റ്റിയുടെയും കാര്യത്തില്‍ ഒന്നാമതും 431-ാം സ്ഥാനത്തെത്തുന്ന നഗരത്തിന് തന്നെയാണ്. പട്ടികയില്‍ 430-ാം സ്ഥാനത്താണ് ദോഹ. സുരക്ഷിത നഗരങ്ങളുടെ പട്ടികയിലെ രണ്ടാം സ്ഥാനമാണിത്.

സുരക്ഷാ സൂചികയില്‍ 87.96 പോയിന്റും കുറ്റകൃത്യ നിരക്കിന്റെ കാര്യത്തില്‍ 12.04 പോയിന്റുമാണ് ദോഹ കരസ്ഥമാക്കിയത്. ആദ്യത്തെ 10 സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ യുഎഇയുടെ അബു ദാബി, ദുബായ്, ഷാര്‍ജ, തെയ്‌വാന്റെ തെയപെയ്, കാനഡയുടെ ക്യൂബിക്, സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സൂറിച്ച്, തുര്‍ക്കിയുടെ എസ്‌കിസെഹിര്‍, ജര്‍മനിയുടെ മ്യൂണിച്ച്, ഇറ്റലിയുടെ ടിയെസ് എന്നിവയും ഉള്‍പ്പെടുന്നു. മുംബിയോയുടെ സൂചികയില്‍ കഴിഞ്ഞ വര്‍ഷം ലോകത്തിലെ സുരക്ഷിത രാജ്യങ്ങളിലും ഖത്തര്‍ മുന്‍നിരയില്‍ ആയിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഡേറ്റാബേസ് ആണ് നുംബിയോയുടേത്. ആഗോള തലത്തിലുള്ള നഗരങ്ങള്‍, രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ജീവിത സാഹചര്യങ്ങള്‍, ജീവിതചെലവ്, പാര്‍പ്പിട സൂചികകള്‍, ആരോഗ്യ പരിചരണം, ഗതാഗതം, കുറ്റകൃത്യങ്ങള്‍, മലിനീകരണം എന്നിവ സംബന്ധിച്ച് നിലവിലെയും യഥാസമയമുള്ള വിവരങ്ങളാണ് നുംബിയോ നല്‍കുന്നത്.