May 2024
സിഡ്നിയിലേക്ക് എ 380 സർവീസുമായി ഖത്തർ എയർവേസ്
Posted on: September 25, 2016
ദോഹ : ഖത്തർ എയർവേസ് ദോഹയിൽ നിന്ന് സിഡ്നിയിലേക്ക് എ380 വിമാനസർവീസ് ആരംഭിച്ചു. 517 സീറ്റുകളുള്ള എ 380 വിമാനം ഈ സെക്ടറിൽ ഖത്തർ എയർവേസിന്റെ പ്രതിദിന ശേഷി 44 ശതമാനം വർധിപ്പിക്കും. എട്ട് ഫസ്റ്റ്ക്ലാസ്, 48 ബിസിനസ് ക്ലാസ്, 461 ഇക്ണോമി ക്ലാസ് സീറ്റുകളാണ് എയർബസ് എ 380 വിമാനത്തിലുള്ളത്.
ഈ വർഷം മാർച്ച് ഒന്നിനാണ് ഖത്തർ എയർവേസ് ദോഹ- സിഡ്നി സർവീസ് ആരംഭിച്ചത്. ബോയിംഗ് 777-300 ഇആർ എയർക്രാഫ്റ്റാണ് സർവീസിന് ഉപയോഗിച്ചിരുന്നത്. ദോഹ – സിഡ്നി സർവീസ് 3000 തൊഴിലവസരങ്ങളും പ്രതിവർഷം 240 മില്യൺ ഡോളർ വരുമാനവും നേടിത്തരുമെന്നാണ് വിലയിരുത്തൽ.
ഖത്തർ എയർവേസ് യുഎഇയിലേക്ക് വീണ്ടും സർവീസ് തുടങ്ങി
സുരക്ഷിത ലോകനഗരങ്ങളുടെ ലിസ്റ്റില്‍ ദോഹ രണ്ടാമത്
ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ കാലാവധി ജനുവരി 31 വരെ നീട്ടി
കോവിഡ് സുരക്ഷ : ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഫൈവ് സ്റ്റാർ റേറ്റിംഗ്
ഡോ.അമാനുല്ല വടക്കാങ്ങരയുടെ പുസ്തകം ‘വിജയമന്ത്രങ്ങള്‍’ പ്രകാശനം ചെയ്തു