ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഒമാനിലെ ഇബ്രിയിൽ മൂന്നാമത്തെ ആശുപത്രി തുറന്നു

Posted on: May 17, 2019

മസ്‌ക്കറ്റ് : ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഒമാനിലെ ഇബ്രിയിലെ മൂന്നാമത് ആശുപത്രിക്ക് തുടക്കം കുറിച്ചു. 22 ബെഡുകളുള്ള ആസ്റ്റർ അൽ റഫാ, ഒമാനിലെ ആസ്റ്ററിന്റെ ഒൻപതാമത് ശാഖയാണ്. പ്രാഥമിക, ദ്വിതീയ ആരോഗ്യസേവനം ലഭ്യമാക്കുന്ന ആശുപത്രിയാണിത്.

ആശുപത്രിയുടെ ഉദ്ഘാടനം ഇബ്രിയിലെ ഗവർണർ ഹിസ് എക്‌സലൻസി ഷെയ്ക്ക് ഖലാഫ് സലിം അബ്ദുള്ള അലിഷാഖി നിർവഹിച്ചു. ജിസിസിയിലെ ആസ്റ്റർ, മെഡ്‌കെയർ ഹോസ്പിറ്റൽ, ക്ലിനിക് എന്നിവയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അലീഷ മൂപ്പൻ, ആസ്റ്റർ അൽ റാഫ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്‌സ് സിഇഒ സീനിയ ബിജു, സിഒഒ ഡോ. സർഫ്രാസ് അഹമ്മദ്, കൺസൾട്ടന്റ് ഗാസ്‌ട്രോഎന്ററോളജിസ്റ്റും മെഡിക്കൽ ഡയറക്ടറുമായ ഡോ. ആഷിക് സെയ്‌നു, ഇബ്രിയിലെ ആസ്റ്റർ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ആർ. രാജേന്ദ്രൻ നായർ വിവിധ മന്ത്രാലയങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഒമാൻ സുൽത്താനേറ്റിന് മുന്തിയ പരിഗണനയാണ് നല്കുന്നതെന്നും മസ്‌ക്കറ്റിലും സോഹറിലും രണ്ട് ആശുപത്രികളും ആറ് ക്ലിനിക്കുകളും ആരംഭിച്ചുകഴിഞ്ഞുവെന്നും ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

ഇബ്രിയിലെ ആസ്റ്റർ ഹോസ്പിറ്റലിന്റെ ഉദ്ഘാടനം ജനങ്ങൾക്ക് ആരോഗ്യസേവനം കൂടുതൽ പ്രാപ്തമാക്കുന്നതിനുള്ള പരിശ്രമത്തിന്റെ തെളിവാണെന്ന് ജിസിസിയിലെ ആസ്റ്റർ മെഡ്‌കെയർ ഹോസ്പിറ്റൽ, ക്ലിനിക് എന്നിവയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അലീഷ മൂപ്പൻ പറഞ്ഞു.