യുഎഇ എക്‌സ്‌ചേഞ്ച് കസ്റ്റമർ സർവീസ് വീക്ക് ആചരിച്ചു

Posted on: October 13, 2016

uae-exchange-oman-csw-2016

മസ്‌ക്കറ്റ് : സേവനങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഒമാനിലെ യുഎഇ എക്‌സ്‌ചേഞ്ച് കസ്റ്റമർ സർവീസ് വീക്ക് ആചരിച്ചു. ജിസിസി രാജ്യങ്ങളിൽ ഒക്‌ടോബർ 13 വരെയും ആഫ്രിക്ക, ഏഷ്യ-പസഫിക് രാജ്യങ്ങളിൽ 14 വരെയുമാണ് വാരാചരണം.

ഉപഭോക്താക്കളാണ് തങ്ങളുടെ ഓരോ പ്രവർത്തനത്തിന്റെ കേന്ദ്രബിന്ദുവെന്ന് യുഎഇ എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പ്രമോദ് മങ്ങാട്ട് പറഞ്ഞു. ഓരോ ഇടപാടുകാരനും മികച്ച പരിശീലനം സിദ്ധിച്ച ജീവനക്കാരിലൂടെ ഉന്നതമായ കസ്റ്റമർ അനുഭവം സമ്മാനിക്കാനാണ് യുഎഇ എക്‌സ്‌ചേഞ്ച് പരിശ്രമിക്കുന്നതെന്നും അദേഹം ചൂണ്ടിക്കാട്ടി.