സലാല ടൂറിസം ഫെസ്റ്റിവലിന് തുടക്കമായി

Posted on: July 17, 2016

Salalah-Tourism-Festival--L

മസ്‌ക്കറ്റ് : സലാല ടൂറിസം ഫെസ്റ്റിവൽ 2016 ന് തുടക്കമായി. ഒമാൻ : സ്‌നേഹവും സമാധാനവും എന്നതാണ് തീം. പരമ്പരാഗത ഗ്രാമം, കരകൗശലവസ്തുക്കൾ, കലാപരിപാടികൾ, ഗെയിംസ്, നാടൻ രൂചി തുടങ്ങി നിരവധി ആകർഷണങ്ങൾ ഫെസ്റ്റിവലിന് പുതുമ നൽകുന്നു.

ദോഫാർ ഗവർണറേറ്റ് ഫെസ്റ്റിവലിന്റെ വിജയത്തിന് എല്ലാ പിന്തുണയും നൽകിവരുന്നു. ബാങ്ക് മസ്‌ക്കറ്റ് ആണ് ഫെസ്റ്റിവലിന്റെ മുഖ്യ സ്‌പോൺസർ. ഫെസ്റ്റിവൽ ഓഗസ്റ്റ് 31 ന് സമാപിക്കും.