ബാങ്ക് മസ്‌ക്കറ്റിന് യൂറോമണി പുരസ്‌കാരം

Posted on: July 18, 2016
അബ്ദുൾ റസാക്ക് ബിൻ അലി ഇസ

അബ്ദുൾ റസാക്ക് ബിൻ അലി ഇസ

മസ്‌ക്കറ്റ് : ബാങ്ക് മസ്‌ക്കറ്റിനെ ഒമാനിലെ ഏറ്റവും മികച്ച ബാങ്കായി യൂറോമണി തെരഞ്ഞെടുത്തു. ഫിനാൻഷ്യൽ പെർഫോമൻസ്, അസ്റ്റ് ആൻഡ് റവന്യു ക്വാളിറ്റി, കസ്റ്റമർ സാറ്റിസ്ഫാക്ഷൻ തുടങ്ങിയ കാര്യങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്.

ദുബായിൽ നടന്ന ചടങ്ങിൽ ബാങ്ക്മസ്‌ക്കറ്റ് യുഎഇ ചീഫ് റെപ്രസെന്റീവ് ഓഫീസർ ഒമർ അൽ മുസാഫിർ പുരസ്‌കാരം സ്വീകരിച്ചു. പ്രവർത്തന മികവിനായി ബാങ്ക് ആവിഷ്‌കരിക്കുന്ന നൂതനമായ നടപടിക്രമങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡ് എന്ന് ചീഫ് എക്‌സിക്യൂട്ടീവ് അബ്ദുൾ റസാക്ക് ബിൻ അലി ഇസ പറഞ്ഞു.