ബാങ്ക് മസ്‌ക്കറ്റിന് അസ്റ്റ് മാനേജർ ഓഫ് ദ ഇയർ അവാർഡ്

Posted on: November 30, 2015

Bank-Muscat-Asset-manager-O

മസ്‌ക്കറ്റ് : ബാങ്ക് മസ്‌ക്കറ്റിന് ഗ്ലോബൽ ഇൻവെസ്റ്റർ മാസികയുടെ ഒമാൻ അസ്റ്റ് മാനേജർ ഓഫ് ദ ഇയർ അവാർഡ്. 1.8 ബില്യൺ ഡോളറിന്റെ ആസ്തികളാണ് ബാങ്ക് മസ്‌ക്കറ്റ് കൈകാര്യം ചെയ്യുന്നത്. ഇവയിൽ 60 ശതമാനം ഇക്വിറ്റി മാർക്കറ്റിലും 25 ശതമാനം ഫിക്‌സഡ് ഇൻകം, 15 ശതമാനം റിയൽഎസ്റ്റേറ്റ് – പ്രൈവറ്റ് ഇക്വിറ്റി മേഖലകളിലാണ് നിക്ഷേപിച്ചിട്ടുള്ളത്.

ദുബായിലെ അറ്റ്‌ലാന്റിസ് ദി പാം റിസോർട്ടിൽ നടന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്തു.