April 2024
ഈർപ്പത്തിന് വാട്ടർ പ്രൂഫ് സംവിധാനമായി പിഡിലൈറ്റ്
Posted on: February 8, 2015
കൊച്ചി : പിഡിലൈറ്റ് ഇൻഡസ്ട്രീസ് ഉൾചുമരുകളിലെ ഈർപ്പത്തിനു ശാശ്വത പരിഹാരം നൽകുന്ന വാട്ടർ പ്രൂഫ് സംവിധാനങ്ങളായ വണ്ടർപ്രൂഫ് 1 & 2 അവതരിപ്പിച്ചു. അകത്തെ മുറികളിലെ ചുമരുകളിൽ സാധാരണ കണ്ടുവരാറുള്ള ഈർപ്പം, നനവ് എന്നിവ ഈർപ്പത്തിന്റെ സാന്ദ്രത അധികമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്ന വലിയ പ്രശ്നമാണ്. ഇതിനു പരിഹാരമായി ഡോ. ഫിക്സിറ്റ് വണ്ടർപ്രൂഫ് അവതരിപ്പിച്ചു.
കേടുപാട് സംഭവിച്ച അകത്തെ ചുമരുകൾക്ക് ഹെവി ഡ്യൂട്ടി വാട്ടർ പ്രൂഫിങ്ങ് സുരക്ഷ നൽകുന്നതിനാണ് വണ്ടർ പ്രൂഫ് 1 ഉപയോഗിക്കേണ്ടത്. ചുമരുകളിൽ നിന്നും പുറത്തേക്കുവരുന്ന ജലാംശത്തിന്റെ സമ്മർദ്ദം തടഞ്ഞു നിർത്തുന്നവിധം രൂപകൽപ്പന ചെയ്തതാണിത്. വളരെ ദീർഘനാൾ സംരക്ഷണം നൽകുന്ന പ്രത്യേക ഫോർമുലയാണ് വണ്ടർ പ്രൂഫ് 1 നുള്ളത്. ഡോ. ഫിക്സിറ്റ് വണ്ടർപ്രൂഫ് 2, ചുമരുകൾക്ക് മിനുസമായ ഫിനീഷിങ്ങ് നൽകുന്നതിനുവേണ്ടിയാണ് ഡോ. ഫിക്സിറ്റ് വണ്ടർപ്രൂഫ് 2 ഉപയോഗിക്കുന്നത്, വണ്ടർപ്രൂഫ് 1 ഉപയോഗിച്ചതിനു ശേഷം ഉപയോഗിക്കുന്ന ഈ പ്രത്യേക ലെവലിങ്ങ് പ്ലാസ്റ്റർ, ഭിത്തികൾക്ക് പരിപൂർണ സംരക്ഷണം ഉറപ്പാക്കുന്നു. പുട്ടി, പ്ലാസ്റ്റർ ഓഫ് പാരീസ് എന്നിവയ്ക്ക് കഴിയാത്തവിധം ചുമരുകളിൽ 25 എംഎം കനം നൽകുന്നതോടെ ഡോ. ഫിക്സിറ്റ് വണ്ടർപ്രൂഫ് 2 ചുമരുകളിലെ കുഴികളും മുഴകളും ഇല്ലാതാക്കും.
TAGS: Dr. Fixit Wonderproof | Pidilite Industries |
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
‘സാംസംഗ് ഇന്നവേഷന്‍ ക്വാംപസ്’ സീസണ് 2ന് തുടക്കം
ഹോര്‍ലിക്സ്, ബൂസ്റ്റ് ഇവ ഇനി ‘ഫംഗ്ഷനല്‍ നുട്രീഷനല്‍ ഡ്രിങ്ക്സ്’ എന്ന പുതിയ വിഭാഗത്തില്‍
സുസ്ഥിര സംരംഭങ്ങളുമായി ക്ലബ് മഹീന്ദ്ര ഭൗമ ദിനം ആചരിച്ചു
ആഭ്യന്തര യാത്രകളും പുതിയ സ്ഥലങ്ങളും ടൂറിസ്റ്റുകള്‍ക്ക് പ്രിയങ്കരമെന്ന് മേക്ക്മൈട്രിപ്പ്