ജിയോയ്ക്ക് കേരളത്തില്‍ 4 ജിയിലും, ബ്രോഡ്ബാന്‍ഡിലും നെറ്റ് വര്‍ക്ക് ആധിപത്യം

Posted on: April 14, 2022

കൊച്ചി : ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും വരിക്കാരുടെ എണ്ണം വര്‍ദിച്ചുവരുന്നതിനാല്‍, റിലയന്‍സ് ജിയോ ഈ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ 4ജി നെറ്റ്വര്‍ക്ക് 15% അധികം വിപുലീകരിക്കാന്‍ ഒരുങ്ങുന്നു.

നിലവില്‍ കേരളത്തില്‍ ജിയോയ്ക്ക് 15000-ലധികം 4ജി നെറ്റ്വര്‍ക്ക് സൈറ്റുകളുണ്ട്. പുതിയ വിപുലീകരണ പദ്ധതിയോടെ ജിയോയുടെ 4ജി കൂടാതെ മെച്ചപ്പെടുത്തിയ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സേവന ആധിപത്യം ശക്തിപ്പെടുന്നതിനോടൊപ്പം ഉയര്‍ന്ന നിലവാരമുള്ള 4ജി കണക്റ്റിവിറ്റി ആസ്വദിക്കാന്‍ ജനങ്ങള്‍ക്ക് കഴിയും.

2021 തുടക്കത്തില്‍ ജിയോ കേരളത്തില്‍ 15% 4ജി നെറ്റ്വര്‍ക്ക് വിപുലീകരണം പ്രഖ്യാപിച്ചിരുന്നു, അത് ഡിസംബര്‍ അവസാനത്തോടെ നേടുകയും ചെയ്തു. ഇത് കോവിഡ് മഹാമാരിയുടെ രണ്ടാം മൂന്നാം തരംഗങ്ങളില്‍, കേരളത്തിലെ പല ഭാഗങ്ങളിലുമുള്ള വിദൂര ഗ്രാമങ്ങളില്‍ പോലും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനും, വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനും വലിയ തോതില്‍ സഹായിച്ചു. നെറ്റ്വര്‍ക്ക് വിപുലീകരിച്ചതോടെ 2021 ഏപ്രില്‍ മുതല്‍ ഡാറ്റ ഉപഭോഗം 40 ശതമാനത്തോളം വര്‍ദ്ധിച്ചിട്ടുണ്ട്

2021-ല്‍ കേരള സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ആദിവാസി മേഖലകളില്‍ ആശയവിനിമയം മെച്ചപ്പെടുത്താന്‍ ഏകദേശം 70 പുതിയ 4ജി ടവറുകള്‍ ജിയോ സ്ഥാപിച്ചു. കോവിഡ് കാലത്തു പൊതുജനങ്ങളുടെ അഭ്യര്‍ത്ഥനയെ അടിസ്ഥാനമാക്കി വിദൂര പ്രദേശങ്ങളില്‍ ജിയോ 30 ലധികം ടവറുകള്‍ വിന്യസിച്ചിരുന്നു.

വര്‍ദ്ധിച്ചുവരുന്ന ഉപഭോക്തൃ ഡാറ്റ ഡിമാന്‍ഡ് നിറവേറ്റുന്നതിനായി ജിയോ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 30 മെഗാഹെര്‍ട്സ് അധികം സ്‌പെക്ട്രവും, മെച്ചപ്പെടുത്തിയ ബാക്ക്ഹോള്‍ ശേഷിയും വിന്യസിച്ചിട്ടുണ്ട്.

ഐഒടി ആപ്ലിക്കേഷന്‍ കണക്റ്റിവിറ്റി ഉപയോഗിച്ച് നമ്മുടെ ഹൈവേകള്‍ മികച്ചതാക്കി മാറ്റുന്നതില്‍ ജിയോയും പിന്തുണ നല്‍കുന്നുണ്ട്.

40 പട്ടണങ്ങളില്‍ ഉടനീളം അഞ്ചു ലക്ഷത്തിലധികം വീടുകളില്‍ ബഫര്‍ രഹിത 1 ജിബിപിഎസ് ഇന്റര്‍നെറ്റ് സ്പീഡ് ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി നല്കാന്‍ പ്രാപ്തിയുള്ള ജിയോ ഫൈബര്‍ നെറ്റ്വര്‍ക്ക് ജിയോ കേരളത്തില്‍ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു.

TAGS: Jio |