ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സൃഷ്ടിക്കുന്നതിനു വേണ്ടി ജിയോ ബിപിയും ടി വി എസ് മോട്ടോര്‍സും കൈകോര്‍ക്കുന്നു

Posted on: April 6, 2022

കൊച്ചി : രാജ്യത്ത് ഇലക്ട്രിക് ടൂ വീലറുകള്‍ക്കും ത്രീ വീലറുകള്‍ക്കുമായി ശക്തമായ പൊതു ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സൃഷ്ടിക്കുന്നതിനു പര്യവേക്ഷണം ചെയ്യാന്‍ സമ്മതിച്ചതായി ജിയോ-ബിപിയും ടിവിഎസ് മോട്ടോര്‍ കമ്പനിയും പ്രഖ്യാപിച്ചു.

രണ്ട് കമ്പനികളുടെയും ശക്തി പ്രയോജനപ്പെടുത്തി, ഒരു സാധാരണ എസി ചാര്‍ജിംഗ് ശൃംഖലയും ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് നെറ്റ്വര്‍ക്കും സൃഷ്ടിക്കുകയാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്.

ഈ പങ്കാളിത്തം ഇലക്ട്രിക് വാഹനത്തില്‍ ഒരു ചുവടുവെപ്പ് നടത്താന്‍ ആഗ്രഹിക്കുന്ന ഇരുചക്ര, മുച്ചക്ര വാഹന ഉപഭോക്താക്കള്‍ക്കിടയില്‍ രാജ്യത്ത് ഇവി അഡാപ്ഷന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഈ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ദ്രുതഗതിയിലുള്ള വ്യാപനം രണ്ട് കമ്പനികളുടെയും ചക്രവാളങ്ങള്‍ വിശാലമാക്കുകയും ഇന്ത്യയുടെ നെറ്റ് സീറോ എമിഷന്‍ ലക്ഷ്യങ്ങള്‍ വേഗത്തിലാക്കുകയും ചെയ്യും.

ജിയോ-ബിപി പള്‍സ് എന്ന ബ്രാന്‍ഡിന് കീഴില്‍ ജിയോ-ബിപി അതിന്റെ EV ചാര്‍ജിംഗ്, സ്വാപ്പിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. ജിയോ-ബിപി പള്‍സ് ആപ്പ് ഉപയോഗിച്ച്, ഉപഭോക്താക്കള്‍ക്ക് സമീപത്തുള്ള സ്റ്റേഷനുകള്‍ എളുപ്പത്തില്‍ കണ്ടെത്താനും അവരുടെ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനും കഴിയും.

പുതിയ ഇലക്ട്രിക് മൊബിലിറ്റി ഉത്പന്നങ്ങളും അനുബന്ധ സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിലേക്ക് ടിവിഎസ് മോട്ടോര്‍ കമ്പനി ഗണ്യമായ മുന്നേറ്റം നടത്തിയിരിക്കുകയാണ്. ലോഞ്ച് ചെയ്തതിനുശേഷം, കമ്പനി 12,000 ത്തോളം അതിവേഗ ഇലക്ട്രിക് സ്‌കൂട്ടര്‍ ടി വി എസ് ഐ ക്യൂബ് വിറ്റഴിച്ചു.

TAGS: Jio | TVS Motor |