ജിയോ പുതിയ പ്ലാനുകള്‍ പ്രഖ്യാപിച്ചു. ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്സ്‌ക്രിപ്ഷന്‍ സൗജന്യം

Posted on: September 1, 2021

ജിയോ പുതിയ ശ്രേണിയിലുള്ള പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു. പുതിയ പ്ലാനുകളോടൊപ്പം 499 രൂപയുടെ ഡിസ്‌നി+ഹോട്ട്സ്റ്റാറിന് കോംപ്ലിമെന്ററി സബ്സ്‌ക്രിപ്ഷനാണ് പുതിയ ആകര്‍ഷണം. 499 രൂപ മുതല്‍ 2599 രൂപ വരെയാണ് പുതിയ പ്രീ-പെയ്ഡ് റീചാര്‍ജ് പ്ലാനുകള്‍.

ഡിസ്‌നി+ഹോട്ട്സ്റ്റാറിന്റെ എല്ലാ പരിപാടികള്‍ കൂടാതെ ഡിസ്‌നി+ഒറിജിനല്‍സ്; ഡിസ്‌നി, മാര്‍വല്‍, സ്റ്റാര്‍ വാര്‍സ്, നാഷണല്‍ ജിയോഗ്രാഫിക്, എച്ച്ബിഒ, എഫ്എക്‌സ്, ഷോടൈം എന്നിവയില്‍നിന്നുള്ള ഇംഗ്ലീഷില്‍ പുതിയ അന്താരാഷ്ട്ര പരിപാടികള്‍ ഈ പുതിയ പ്ലാനുകളില്‍ ലഭ്യമാണ്.

സെപ്റ്റംബര്‍ 1 മുതല്‍ ഈ പ്ലാനുകള്‍ പ്രാബല്യത്തില്‍ വരും. സജീവമായ ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ പ്ലാനുകളിലെ എല്ലാ ജിയോ ഉപഭോക്താക്കളും അവരുടെ നിലവിലെ സബ്‌സ്‌ക്രിപ്ഷന്‍ കാലഹരണപ്പെടുന്നതുവരെ നിലവിലുള്ള ആനുകൂല്യങ്ങള്‍ ആസ്വദിക്കുന്നത് തുടരും.

TAGS: Jio |