വണ്ടർ ഗാർഡനുമായി വണ്ടർല അമ്യൂസ്‌മെന്റ് പാർക്ക്

Posted on: October 7, 2020

കൊച്ചി : അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലാ ഹോളിഡേയ്‌സ് വണ്ടര്‍ കിച്ചന്‍ എന്ന് ക്ലൗഡ് കിച്ചണിനു പിന്നാലെ വണ്ടര്‍ ഗാര്‍ഡന്‍ എന്ന പേരില്‍ ചെടികളുടെ നഴ്‌സറി കൊച്ചിയില്‍ ആരംഭിച്ചു. വൈവിധ്യമാര്‍ന്ന നിരവധി പൂച്ചെടികള്‍, ഫലവൃക്ഷ തൈകള്‍, അലങ്കാരച്ചെടികള്‍, പൂച്ചട്ടികള്‍, വിവിധയിനം വിത്തുകള്‍ തുടങ്ങിയവ വണ്ടര്‍ ഗാര്‍ഡനില്‍ ലഭ്യമാണ്.

വീടുകള്‍, ഓഫീസുകള്‍, ഫ്‌ളാറ്റുകള്‍ എന്നിവിടങ്ങളില്‍ ഗാര്‍ഡനുകള്‍ സജ്ജീകരിക്കുന്നതിനായുള്ള ചെടികള്‍ ലഭ്യമാണ്. വണ്ടര്‍ലാ കൊച്ചി പാര്‍ക്കിന് എതിര്‍വശത്തായുള്ള ഗാര്‍ഡന്‍, വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ സ്ഥാപനകള്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വണ്ടര്‍ലാ കൊച്ചി പാര്‍ക്ക് ഹെഡ് എം. എ. രവികുമാറും മറ്റു സ്റ്റാഫംഗങ്ങളും പങ്കെടുത്തു.

TAGS: Wonderla |