വണ്ടര്‍ലായുടെ കൊച്ചി പാര്‍ക്ക് സെപ്റ്റംബര്‍ ഒന്നിന് തുറക്കും

Posted on: August 26, 2021

കൊച്ചി : വണ്ടര്‍ലായുടെ കൊച്ചിപാര്‍ക്ക് സെപ്റ്റംബര്‍ 1 മുതല്‍ വീണ്ടും തുറക്കും. സന്ദര്‍ശകര്‍ക്ക് 799 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും.

സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച്, ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ രാവിലെ 11 ന് പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കും. പാര്‍ക്ക് വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ 1 മുതല്‍ 4 വരെ കോവിഡ് ഏഞ്ചല്‍സിനെ വണ്ടര്‍ലാ പാര്‍ക്കിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

375 കോവിഡ് പ്രവര്‍ത്തകര്‍ക്കും അവരുടെ മൂന്ന് കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഈ നാല് ദിവസങ്ങളില്‍പാര്‍ക്കിലേക്ക് സൗജന്യ ടിക്കറ്റ് നല്‍കും.

TAGS: Wonderla |