പ്രാദേശിക ആരാധകരുമായി ഇടപഴകാന്‍ കൂടുതല്‍ ബോളിവുഡ് താരങ്ങള്‍ ഹെലോയില്‍ ചേര്‍ന്നു

Posted on: March 2, 2020

കൊച്ചി: ഇന്ത്യയിലെ പ്രമുഖ പ്രാദേശിക സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ഹെലോ, സെലിബ്രിറ്റി ആശയവിനിമയത്തിനുള്ള ആദ്യ ചോയ്സ് പ്ലാറ്റ്ഫോമായി മാറുന്നു. ബോളിവുഡിലെ പ്രമുഖ നടിമാരായ സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍, കൃതി സനോണ്‍, രാകുല്‍ പ്രീത് സിങ് തുടങ്ങിയരാണ് ഏറ്റവുമൊടുവില്‍ ഹെലോയുടെ ഊര്‍ജ്ജസ്വലമായ കമ്മ്യൂണിറ്റിക്കൊപ്പം ചേര്‍ന്നത്. പ്ലാറ്റ്ഫോമില്‍ ലഭ്യമായ ഒന്നിലധികം ഉള്ളടക്ക ഫോര്‍മാറ്റുകളിലൂടെ പ്രാദേശിക ഭാഷ ആരാധകരുമായി താരങ്ങള്‍ സംവദിക്കാനും തുടങ്ങിയിട്ടുണ്ട്.

ടൈഗര്‍ ഷ്രോഫ്, അര്‍ജുന്‍ കപൂര്‍, ബാദ്ഷാ, തമന്ന, ഗുരു രന്ധവ, മൗനി റോയ്, വിജയ് ദേവേരകൊണ്ട, ശില്‍പ ഷെട്ടി, നേഹ കക്കര്‍, ദുല്‍ഖര്‍ സല്‍മാന്‍, സര്‍ഗുന്‍ മേത്ത തുടങ്ങി നിരവധി താരങ്ങള്‍ നേരത്തെ തന്നെ ഹെലോ കമ്മ്യൂണിറ്റിക്കൊപ്പം ചേര്‍ന്ന് സജീവമായി എക്സ്‌ക്ലൂസീവ് ഉള്ളടക്കം സൃഷ്ടിക്കുകയും പോസ്റ്റു ചെയ്യുകയും ചെയ്യുന്നുണ്ട്. ഓസ്‌കാര്‍ ജേതാവായ ഇന്ത്യന്‍ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാനും അടുത്തിടെ പ്ലാറ്റ്ഫോമില്‍ ചേര്‍ന്നു. എ.ആര്‍ റഹ്മാന്റെ പ്രാദേശിക ആരാധകര്‍ക്കിടയില്‍ വരാനിരിക്കുന്ന 99 എന്ന ചിത്രത്തിന്റെ ഗാനങ്ങളുടെ പ്രചാരണവും നടന്നിരുന്നു.

ഹെലോ ഉപയോക്താക്കളും അവരുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളും ജനപ്രിയ കണ്ടന്റ് നിര്‍മാതാക്കളും തമ്മിലുള്ള അപ്ലിക്കേഷനിലെ ഇടപഴകല്‍ കൂടുതല്‍ ആഴത്തിലാക്കുന്നതിന് ‘ഹെലോ ലൈവ്’ എന്ന പേരില്‍ നൂതന സംവിധാനം അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഈ സവിശേഷതയിലൂടെ തത്സമയ സെഷനില്‍ ഒറ്റത്തവണ നേരിട്ടുള്ള ചാറ്റിലൂടെ ഒന്നിലധികം ഇന്ത്യന്‍ ഭാഷാ പ്രേക്ഷകരുമായി കൂട്ടായും വ്യക്തിപരമായും സംവദിക്കാന്‍ സെലിബ്രിറ്റികള്‍ക്കും ജനപ്രിയ താരങ്ങള്‍ക്കും കഴിയും.

TAGS: Helo |