May 2024
വീല്‍ചെയര്‍ ക്രിക്കറ്റ് ഇന്ത്യയുടെ ടൈറ്റില്‍ സ്പോണ്‍സറായി മുത്തൂറ്റ് ഗ്രൂപ്പ്
Posted on: October 10, 2018
കൊച്ചി : ടൈറ്റില്‍ സ്പോണ്‍സറായി മുത്തൂറ്റ് ഗ്രൂപ്പ് വീല്‍ചെയര്‍ ക്രിക്കറ്റ് ഇന്ഡ്യയുമായുളള അസോസിയേഷന് പ്രഖ്യാപിച്ചു. വീല്‍ചെയറില്‍ ഒതുങ്ങി കഴിയുന്ന ഇന്ത്യക്കാരില്‍ ക്രിക്കറ്റിനെ ഒരു പ്രൊഫഷണലായി കളിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ഊര്‍ജ്ജസ്വലമായ പ്ലാറ്റ്ഫോം നല്കി പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടായ്മയാണ് വീല്‍ചെയര്‍ ക്രിക്കറ്റ് ഇന്ത്യ. അടുത്തിടെ യു എ ഇയില്‍ നടന്ന രണ്ടു രാഷ്ട്രങ്ങള്‍ തമ്മിലുളള സൗഹൃദ പരമ്പരയില്‍ വീല്‍ചെയര്‍ ക്രിക്കറ്റ് ഇന്ത്യ വിജയിച്ചു.
ശ്രദേയമായ പ്രകടനം ആണ് വീല്‍ചെയര്‍ ക്രിക്കറ്റ് ടീം കാഴ്ചവെക്കുന്നതെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലക്സാണ്ടര്‍ ജോര്‍ജ്ജ് മുത്തൂറ്റ് പറഞ്ഞു. രാജ്യത്തിന് വേണ്ടി അങ്കത്തട്ടിലിറങ്ങുന്ന ഈ കായിക താരങ്ങളെ സല്യൂട്ട് ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഐഎസ്എല്‍ പ്രോ കബഡി ലീഗ്, ഐപിഎല്‍ എന്നിവയുമായി മുത്തൂറ്റ് ഗ്രൂപ്പ് സഹകരിക്കുന്നുണ്ട്.
മുത്തൂറ്റ് ഗ്രൂപ്പുമായി സഹകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. രാജ്യത്തെമ്പാടുമായി 4500 ലധികം ശാഖകളുള്ള മുത്തൂറ്റുമായി സഹകരിക്കുന്നത് വീല്‍ചെയര്‍ ക്രിക്കറ്റ് കൂടുതല്‍ ജനപ്രിയമാക്കുമെന്നും ഫ്രണ്ട്ഷിപ്പ് കപ്പിലും വരുന്ന പരമ്പരകളിലും പിന്തുണച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഡബ്ല്യു സി ഐ എ ജനറല്‍ സെക്രട്ടറി പ്രദീപ് രാജ് പറഞ്ഞു.
TAGS: Muthoot Group | Wheelchair Cricket |
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു
ഫാമിലി ബിസിനസ് അവാര്‍ഡ് മുത്തൂറ്റ് ഗ്രൂപ്പിന്
സുന്‍ഹേരി സോച് സീസണ്-2 അവതരിപ്പിച്ച് മുത്തൂറ്റ് ഫിനാന്‍സ്
മുത്തൂറ്റ് ആഷിയാന പദ്ധതിയുടെ കീഴില്‍ ചെല്ലാനത്ത് നിര്‍മ്മിച്ച 10 വീടുകളുടെ താക്കോല്‍ കൈമാറി
സമ്പൂര്‍ണ ഓട്ടോമാറ്റിക് വീല്‍ ചെയര്‍ പദ്ധതിയുമായി മുത്തൂറ്റ് എം ജോര്‍ജ് ഫൗണ്ടേഷന്
ലോക്ക്ഡൗണില്‍ 15,000 കുടുംബങ്ങള്‍ക്ക് ഭക്ഷണവും അവശ്യ സാധനങ്ങളുമായി മുത്തൂറ്റ് ഗ്രൂപ്പ്