ലോക്ക്ഡൗണില്‍ 15,000 കുടുംബങ്ങള്‍ക്ക് ഭക്ഷണവും അവശ്യ സാധനങ്ങളുമായി മുത്തൂറ്റ് ഗ്രൂപ്പ്

Posted on: April 8, 2020

കൊച്ചി: രാജ്യത്തെ മുന്‍നിര ബിസിനസ് സ്ഥാപനമായ മുത്തൂറ്റ് ഗ്രൂപ്പ് ലോക്ക്ഡൗണ്‍ കാലത്ത് ബുദ്ധിമുട്ടനുഭവിക്കുന്ന 15,000-ത്തില്‍ പരം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യ വസ്തുക്കളും സൗജന്യമായി എത്തിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും പ്രാദേശിക എന്‍ജിഒകളുമായും സഹകരിച്ചാണ് ഈ സൗജന്യ സഹായം എത്തിച്ചത്.

കേരളം, ഉത്തര്‍പ്രദേശ്, ഡെല്‍ഹി, മഹാരാഷ്ട്ര, തെലുങ്കാന, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാ പ്രദേശ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കമ്പനി ഈ നീക്കം നടത്തിയത്. സൗജന്യ ഭക്ഷണത്തിനു പുറമെ സംസ്ഥാന സര്‍ക്കാരിന്റെ കമ്യൂണിറ്റി കിച്ചണ്‍ നടത്താനും പിന്തുണ നല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും ആവശ്യമായ മാസ്‌ക്ക്, ഗ്ലൗസ്, സാനിറ്റൈസര്‍ തുടങ്ങിയവയും കമ്പനി നല്‍കി.

മുന്‍പൊന്നുമുണ്ടായിട്ടില്ലാത്ത വിധത്തിലെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോള്‍ അവസരത്തിന് ഒത്ത് ഉയരണമെന്നും നമ്മുടെ സ്നേഹവും പിന്തുണയും ആവശ്യമായ രാജ്യങ്ങളെ സഹായിക്കണമെന്നും ഇതേക്കുറിച്ചു പ്രതികരിച്ച മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ മുത്തൂറ്റ്് ജീവനക്കാര്‍ സന്നദ്ധ പ്രവര്‍ത്തനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS: Muthoot Group |