May 2024
വോഡഫോൺ സൂപ്പർ നെറ്റ് 4ജിയിൽ നാലിരട്ടി ഡാറ്റ ആനുകൂല്യം
Posted on: January 18, 2017
കൊച്ചി : വോഡഫോൺ സൂപ്പർനെറ്റ് 4ജി ഉപഭോക്താക്കൾക്ക് നാലിരട്ടി അധിക ഡാറ്റ ആനുകൂല്യം. ഒരു ജിബി യുടേയും പത്തു ജിബിയുടേയും 4ജി ഡാറ്റ വാങ്ങുന്നവർക്ക് യഥാക്രമം നാലു ജിബിയും 22 ജിബിയും ഡാറ്റ ലഭ്യമാക്കുന്നതാണ് ആനുകൂല്യം. 251 രൂപയ്ക്കും 989 രൂപയ്ക്കും ലഭിക്കുന്ന ഒരു ജിബിയുടേയും പത്തു ജിബിയുടേയും പാക്കുകളിലാണ് ഈ ആനുകൂല്യം. വോഡഫോൺ 4ജി സേവനം നൽകുന്ന രാജ്യത്തെ എല്ലാ സർക്കിളുകളിലും ഈ ആനുകൂല്യം ലഭ്യമാണ്. (*ഓരോ സർക്കിളുകളിലും വ്യത്യസ്ത നിരക്കുകളായിരിക്കും).
ഉപഭോക്താക്കൾ കൂടുതൽ ഉള്ളടക്കവും വീഡിയോയും ഓൺലൈനായി ഉപയോഗിക്കുന്നവരാണെന്ന് ഈ ഡാറ്റ ആനുകൂല്യം പ്രഖ്യാപിച്ചുകൊണ്ട് വോഡഫോൺ ഇന്ത്യയുടെ ചീഫ് കൊമേഴ്‌സ്യൽ ഓഫിസർ സന്ദീപ് കടാരിയ ചൂണ്ടിക്കാട്ടി. പുതിയ ഈ വൻ ആനുകൂല്യത്തിലൂടെ രാജ്യവ്യാപകമായുള്ള 17 സർക്കിളുകളിലും 4ജി ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ കുതിച്ചു ചാട്ടമാണ് പ്രതീക്ഷിക്കുന്നതെന്നും അദേഹം പറഞ്ഞു.
TAGS: Vodafone | Vodafone 4G SuperNet | Vodafone Data Offers |
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു