കടലിലെ അതിശയങ്ങളുമായി കോൾഗേറ്റ്

Posted on: August 9, 2016

Colgate-storng-teeth-pack-B

കൊച്ചി : കടലിലെ അതിശയ ചിത്രങ്ങൾ അച്ചടിച്ച ടീത്ത് പായ്ക്കുകളുമായി കോൾഗേറ്റ് പാമൊലീവ് എത്തുന്നു. കടലിനുള്ളിലെ അത്ഭുതലോകത്തെക്കുറിച്ചു കുട്ടികളിൽ ജിജ്ഞാസ ഉളവാക്കുകയും അതേക്കുറിച്ചു കൂടുതൽ പര്യവേക്ഷണം നടത്താൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കോൾഗേറ്റ് ഇവ പുറത്തിറക്കുന്നത്.

കോൾഗേറ്റ് സ്‌ട്രോംഗ് ടീത്ത് പാക്ക് ടൂത്ത് പേസ്റ്റ് വാങ്ങുമ്പോൾ കൂടിനുള്ളിൽ കടൽ ലോകത്തെ അതിശയങ്ങൾ അച്ചടിച്ചിട്ടുണ്ടാകും. ആർട്ട് ആൻഡ് ക്രാഫ്റ്റിലൂടെ കടൽ ലോകത്തെ കുട്ടികൾക്കു പരിചയപ്പെടുത്തിക്കൊടുക്കുകയാണ് കോൾഗേറ്റ് പാമോലീവ്. മികച്ച വ്യക്തികളായി വളരുവാൻ ഇവ കുട്ടികളെ സഹായിക്കും.

രാജ്യത്തെ എല്ലാ റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളിൽനിന്നും കോൾഗേറ്റിന്റെ ഈ ലിമിറ്റഡ് എഡീഷൻ കോൾഗേറ്റ് സ്‌ട്രോംഗ് ടീത്ത് ടൂത്ത് പേസ്റ്റ് പാക്കറ്റുകൾ ലഭിക്കും. ട്രഷർ ഹണ്ട്, പൈറേറ്റ് ഷിപ്പ്, കോറൽ റീഫ്, ഡീപ് സീ മാജിക് എന്നിങ്ങനെ നാല് കടൽ ലോക സെറ്റുകളാണ് പ്രിന്റ് ചെയ്ത് പുറത്തിറക്കിയിട്ടുള്ളത്. ഇതിലെല്ലാം കൂടി 15 കടൽ കഥാപാത്രങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. ഈ കഥാപാത്രങ്ങൾ അത്ഭുതകരമായ കടൽ ലോകത്തിലേക്ക് നിങ്ങളുടെ കുട്ടികളെ കൂട്ടിക്കൊണ്ടുപോകും.

രാജ്യത്തെ 40 ലക്ഷം കടകളിലൂടെ 800 ലക്ഷം ആളുകളുടെ വീടുകളിൽ എത്തിച്ചേരുന്ന കോൾഗേറ്റ് സ്‌ട്രോംഗ് ടീത്ത് രാജ്യത്ത് ഏറ്റവും കൂടുതൽ വിതരണം ചെയ്യപ്പെടുന്ന ടൂത്ത് പേസ്റ്റ് ബ്രാൻഡുകളിലൊന്നാണ്. കോൾഗേറ്റ് സ്‌ട്രോംഗ് ടീത്തിന്റെ 50,100,200, 300, 500 ഗ്രാം പാക്കുകളിൽ മാജിക്കൽ സീ വേൾഡ് പ്രിന്റ് ചെയ്തിട്ടുണ്ട്.