കുട്ടികൾക്ക് മാന്ത്രിക കോട്ടയുമായി കോൾഗേറ്റ്

Posted on: July 24, 2015

Colgate-Magic-Castle-Big

കൊച്ചി : കോൾഗേറ്റ്- പാമോലിവ് കുട്ടികൾക്ക് മാജിക് കോട്ട അവതരിപ്പിച്ചു. കോൾഗേറ്റ് ഡെന്റൽ ക്രീം ടൂത്ത് പേസ്റ്റ് പായ്ക്കിങ്ങിലാണ് മാജിക് കോട്ട. പായ്ക്കറ്റിൽ നിന്നും രൂപങ്ങൾ വെട്ടിയെടുത്ത് കുഞ്ഞുങ്ങൾക്ക് സ്വന്തം സങ്കൽപത്തിലുള്ള മാജിക് കോട്ട നിർമിക്കാം. ഈ ഓഫർ ജൂലായ് 31 വരെ ഉണ്ടാകും.

ടെലിവിഷൻ കാണുന്നതിലും ടാബ്‌ലറ്റിലെയും സ്മാർട്‌ഫോണിലെയും ഗെയിംസിലുമാണ് കുട്ടികൾ കൂടുതൽ സമയം ചെലവഴിക്കുന്നതെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു. ഇതിൽ നിന്നും കുട്ടികൾക്ക് ഒരു മോചനമാണ് കോൾഗേറ്റിന്റെ മാന്ത്രിക കൊട്ടാരം.

സ്വന്തം സങ്കൽപങ്ങൾക്കും ഭാവനകൾക്കും അനുസൃതമായി സൃഷ്ടിപരമായി പ്രവർത്തിക്കാൻ അത് കുഞ്ഞുങ്ങൾക്ക് പ്രചോദനം നൽകുകയും ചെയ്യും. കോൾഗേറ്റ് ഡെന്റൽ ക്രീമിന്റെ 50 ഗ്രാം, 100 ഗ്രാം, 200 ഗ്രാം, 300 ഗ്രാം പായ്ക്കുകൾക്കൊപ്പം മാന്ത്രിക കൊട്ടാരം ലഭിക്കും. മൂന്ന് വ്യത്യസ്ത പായ്ക്കുകൾ വാങ്ങുന്നവർക്ക് മാന്ത്രിക കോട്ടകൾക്കു പുറമേ രാജകുടുംബം, ഡ്രാഗൺ, ഗോപുരം എന്നിവയും ലഭിക്കും.