27
Saturday
April 2024
April 2024
സാംസംഗിന്റെ 256 ജിബി മൈക്രോ എസ്ഡി കാർഡ് വിപണിയിൽ
Posted on: July 29, 2016
കൊച്ചി : സംസംഗ് ഇലക്ട്രോണിക്സ് 256 ജിബി ശേഷിയുള്ള മൈക്രോ എസ്ഡി കാർഡ് ഇവോ പ്ലസ് വിപണിയിലെത്തിച്ചു. മൈക്രോ എസ്ഡി കാർഡുകളിലെ ഏറ്റവും ഉയർന്ന സംഭരണശേഷിയാണിത്. പ്രീമിയം സ്മാർട്ട്ഫോണുകളുടെയും ടാബ്ലെറ്റുകളുടെയും സ്റ്റോറേജ് ഗണ്യമായി വർദ്ധിപ്പിക്കാൻ ഇവോ പ്ലസ് സഹായിക്കും.
360 ഡിഗ്രി വീഡിയോ റിക്കോർഡുകൾ, ആക്ഷൻ കാമറകൾ, ഡ്രോണുകൾ തുടങ്ങിയവയ്ക്ക് തികച്ചും അനുയോജ്യമായ മോഡലാണിത്. 12 മണിക്കൂർ 4000 യുഎച്ച്ഡി വീഡിയോ അല്ലെങ്കിൽ 33 മണിക്കൂർ ഫുൾ എച്ച്ഡി വീഡിയോ നിങ്ങളുടെ മൊബൈലിൽ സംഭരിക്കാൻ ഈ കാർഡ് ധാരാളം. സാംസംഗിന്റെ ഢചഅചഉ സാങ്കേതികത ഉപയോഗിക്കുന്ന ഇവോ പ്ലസ് 95 എംബി പെർ സെക്കൻഡ് റീഡിംഗ് സ്പീഡ് ഉറപ്പു നൽകുന്നു.10 വർഷ വാറന്റിയുള്ള ഇവോ പ്ലസിന് 12,999 രൂപയാണ് വില.
News in this Section
Trending News