സൗദിയിലെ ലുലു ഹൈപ്പറിൽ 15 ദിവസത്തെ പ്രമോഷൻ

Posted on: November 26, 2015

Lulu-Saudi-6th-anniversary-

ജിദ്ദ : സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളുടെ ആറാം വാർഷികത്തോടനുബന്ധിച്ച് 15 ദിവസത്തെ പ്രമോഷൻ ആരംഭിച്ചു. നവംബർ 25 മുതൽ ഡിസംബർ 8 വരെയാണ് പ്രമോഷൻ കാലാവധി.

200 സൗദി റിയാലിന്റെ വസ്ത്രങ്ങൾ, പാദരക്ഷകൾ, ലേഡീസ് ബാഗ് എന്നിവയിലേതെങ്കിലും വാങ്ങുന്നവർക്ക് പകുതി വില ഗിഫ്റ്റ് വൗച്ചറായി തിരികെ ലഭിക്കും. സർപ്രൈസ് ഓഫർ, ഹാപ്പി അവേഴ്‌സ്, പ്രൈസ് ഓഫ്, സ്‌പെൽ ബണ്ടിലിംഗ് പ്രമോ, വീക്കെൻഡ് ഓഫർ തുടങ്ങിയവയും ഇക്കാലയളവിൽ അവതരിപ്പിക്കുന്നു. ഒമാൻ എയറുമായി ചേർന്ന് 50 പേർക്ക് സൗജന്യ എയർടിക്കറ്റ് നൽകുന്ന വിൻ ആൻഡ് ഫ്‌ളൈ ഓഫറുമുണ്ട്.