എല്‍.ഐ.സി. ഐ.പി.ഒ. ഗ്രാമീണരിലേക്ക് എത്തിക്കാന്‍ സ്പൈസ് മണിയും റെലിഗെയര്‍ ബ്രോക്കിംഗും കൈകോര്‍ത്തു

Posted on: April 29, 2022

കൊച്ചി: ഗ്രാമീണ മേഖലയില്‍ നിന്നുള്ള പൗരന്മാരെ എല്‍.ഐ.സി. ഐ.പി.ഒ.യ്ക്ക് അപേക്ഷിക്കാന്‍ പ്രാപ്തമാക്കുന്നതിന്, ഗ്രാമീണ ഫിന്‍ടെക് കമ്പനിയായ സ്പൈസ് മണി റെലിഗെയര്‍ ബ്രോക്കിംഗ് ലിമിറ്റഡുമായി (ആര്‍.ബി.എല്‍.) കൈകോര്‍ത്തു. ആദ്യാമായാണ് ഇത്തരത്തില്‍ ഒരു നിക്ഷേപ അവസരം ഒരുക്കുന്നത്.

ഗ്രാമീണ പൗരന്മാര്‍ക്കും നിക്ഷേപ അവസരങ്ങളില്‍ തുല്യപങ്കാളിത്തം ഉറപ്പാക്കാനാണ് റെലിഗെയര്‍ ബ്രോക്കിങ്ങും സ്പൈസ് മണിയും ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴി ഗ്രാമ-നഗര വിവേചനം ഇല്ലാതാക്കാനും സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ വര്‍ധിപ്പിക്കാനും ഒരു ചുവടുകൂടി മൂന്നോട്ടുവെക്കുന്നു.

കൂടാതെ, ഭാവിയിലേക്കുള്ള സമ്പത്ത് കെട്ടിപടുക്കുന്നതിന് 95 ശതമാനം ഗ്രാമീണ പിന്‍കോഡുകള്‍ക്കും ഇക്വിറ്റീസ്, മ്യൂച്വല്‍ ഫണ്ടുകള്‍, കമ്മോഡിറ്റി, കറന്‍സി, എന്‍.പി.എസ്. തുടങ്ങി മൂലധന വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള ഫിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ സേവനവും ഉറപ്പാക്കും. ഗ്രാമീണ മേഖലകളില്‍ നിന്നും വിപണിയിലേക്ക് പ്രവേശിക്കുന്ന പുതിയ നിക്ഷേപകര്‍ക്ക് സാമ്പത്തിക ഉള്‍ച്ചേര്‍ക്കലും സാമ്പത്തിക സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുള്ള വഴിയൊരുക്കാന്‍ ഈ പങ്കാളിത്തം സഹായകമാകും.

ഇന്ത്യയിലുടനീളമുള്ള 1,100-ല്‍ അധികം ബ്രാഞ്ചുകളിലൂടെയും 400-ല്‍ അധികം നഗരങ്ങളിലെ ബിസിനസ് പാര്‍ട്ണര്‍മാരിലൂടെയും 10 ലക്ഷം ഡീമാറ്റ് ഉപഭോക്താക്കള്‍ക്കാണ് റെലിഗെയര്‍ ബ്രോക്കിംഗ് സേവനം നല്‍കുന്നത്. പത്ത് ലക്ഷം വ്യാപാരികളാണ് സ്പൈസ് മണി ശൃംഖലയുടെ ഭാഗമായിട്ടുള്ളത്.

700-ല്‍ അധികം ജില്ലകളിലായി 10 കോടി കുടുംബങ്ങളിലേക്ക് സ്പൈസ് മണിയുടെ സേവനമെത്തുന്നുണ്ട്.
2021 ഏറ്റവും മികച്ച ഐ.പി.ഒ വര്‍ഷമായിരുന്നു. എന്നാല്‍, ആക്സസ്, അവബോധം, അസിസ്റ്റന്‍സ് എന്നിവയുടെ അഭാവം കാരണം ഗ്രാമീണ മേഖലയില്‍ നിന്നുള്ള നിക്ഷേപകരുടെ പങ്കാളിത്തം വളരെ കുറവായിരുന്നു.

സ്പൈസ്മണി ശൃംഖലയിലൂടെ ഗ്രാമീണര്‍ക്ക് എല്‍.ഐ.സി. ഐ.പി.ഒ.യ്ക്ക് അപേക്ഷിക്കാമനുള്ള സഹായങ്ങള്‍ നല്‍കും. ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനും ഐ.പി.ഒ.യ്ക്ക് അപേക്ഷിക്കുന്നതിനും ഭാവിയില്‍ മറ്റ് പ്രൊഡക്ടുകളില്‍ നിക്ഷേപിക്കുന്നതിനും സ്പൈസ്മണി സഹായംനല്‍കും.

TAGS: LIC |