സൗത്ത് ഇന്ത്യൻ ബാങ്ക് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി

Posted on: September 9, 2021

കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്ക് വണ്‍ കാര്‍ഡുമായി സഹകരിച്ച് ‘എസ്.ഐ.ബി. വണ്‍കാര്‍ഡ്’ ക്രൈഡിറ്റ് കാര്‍ഡ് പുറത്തിറക്കി.

വണ്‍ കാര്‍ഡ് ആപ്പിലൂടെ പൂര്‍ണമായി നിയന്ത്രിക്കാനാകുന്ന വിസ സിഗ്നേച്ചര്‍ പ്ലാറ്റ്‌ഫോമിലുള്ള അന്തര്‍ദേശീയ സാധുതയുള്ള ക്രൈഡിറ്റ് കാര്‍ഡാണിത്. വിപണിയിലെ ഏറ്റവും കുറഞ്ഞ ഫോറെക്‌സ് നിരക്കായ ഒരു ശതമാനം മാത്രമാണ് ഇതില്‍.