ഒറ്റത്തവണ തീർപ്പാക്കൽ അദാലത്തുമായി കെ എഫ് സി

Posted on: August 17, 2021

കൊച്ചി : പൊതുമേഖലാ ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്.സി.) കോവിഡിന്റെ പശ്ചാത്തലത്തില്‍ നിഷ്‌ക്രിയ ആസ്തിയായ വായ്പകള്‍ തീര്‍പ്പാക്കാന്‍ ആനുകൂല്യങ്ങളോടെ സെപ്റ്റംബറില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് സംഘടിപ്പിക്കുന്നു.

ഈ വര്‍ഷം ജൂണ്‍ 30-ന് നിഷ്‌ക്രിയ ആസ്തി ആയി രേഖപ്പെടുത്തിയ വായ്പകളാണ് അദാലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓഗസ്റ്റ് 24 മുതല്‍ അപേക്ഷ നല്‍കാം. ബാക്കി നില്‍ക്കുന്ന മുതല്‍ തുകയുടെ ഒരു ശതമാനം അഡ്വാന്‍സ് ആയി അടയ്ക്കണം. സെപ്റ്റംബര്‍ അവസാനത്തോടെയാണ് അദാലത്ത്. സുതാര്യത ഉറപ്പുവരുത്താനായി റിട്ട.ജില്ലാ ജഡ്ഡിയുടെ നേതൃത്വത്തില്‍ ബോര്‍ഡിന്റ സബ് കമ്മിറ്റിയാണ് തീരുമാനമെടുക്കുക.

ഇടപാടുകാരുമായി ചര്‍ച്ച ചെയ്ത് തീര്‍പ്പാക്കേണ്ട തുകയില്‍ ഉഭയ സമ്മതത്തോടെയുള്ള തീരുമാനമെടുക്കും. വായ്പയുടെ കാറ്റഗറി, വായ്പയിലെ ഇതുവരെയുള്ള തിരിച്ചടവ്, സെക്യൂരിറ്റി തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാണ് അദാലത്ത്തുക തീരുമാനിക്കുക.

തുക അടയ്ക്കാന്‍ ഡിസംബര്‍ 31 വരെ സമയം ലഭിക്കും. ഈ തുക നവംബര്‍ 30-നുള്ളില്‍ അടയ്ക്കുകയാണെങ്കില്‍ 10 ശതമാനം അധിക പലിശഇളവും ലഭിക്കുമെന്ന് കെ.എഫ്.സി. സി.എം.ഡി.
സഞ്ജയ് കൗള്‍ അറിയിച്ചു.

 

TAGS: KFC |