കെ എൽ എം ആക്‌സിവ ഫിൻവെസ്റ്റ് വ്യാപാരസഹായി ഗോൾഡ് ലോൺ

Posted on: August 6, 2021

കൊച്ചി : ധനകാര്യസ്ഥാപനങ്ങള്‍ പണലഭ്യത ഉറപ്പാക്കുന്നത് ഈ കാലഘട്ടത്തില്‍ സ്വാഗതാര്‍ഹമാണെന്ന് പ്രശസ്ത സിനിമാതാരം മഞ്ജു വാര്യര്‍ പറഞ്ഞു. പ്രമുഖ ധനകാര്യസേവന സ്ഥാപനമായ കെ.എല്‍.എം. ആക്ടിവ ഫിന്‍വെസ്മിന്റെ വ്യാപാരസഹായി ഗോള്‍ഡ്‌ലോണ്‍ ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.

കെ.എല്‍.എം ആക്‌സസിവ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡയറക്ടര്‍മാരായ ബിജി ഷിബു,ഇട്ടൂപ് കെ.ഒ, ജോസ് നാലപ്പാട്ട്, ജോര്‍ജ് കുര്യയ്പ്പ്, വൈസ്പ്ര സിഡന്റ് വി.സി ജോര്‍ജ്കുട്ടി എന്നിവര്‍ സംസാരിച്ചു.

വ്യാപാരികള്‍ക്ക് ബിസിനസ് വിപുലീകരണത്തിനുള്ള ഒരു സമ്പൂര്‍ണവായ്പാ പദ്ധതിയാണ് വ്യാപാരസഹായി ഗോള്‍ഡ് ലോണ്‍ എന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷിബു തെക്കുംപുറം അറിയിച്ചു. ഈ പദ്ധതിയിലൂടെ പരമാവധി തുക കുറഞ്ഞ പലിശയില്‍ലഭ്യമാകും.

കടയുടമകള്‍ക്ക് ദിവസ തവണ സൗകര്യവും ഈ സ്‌കീമിലൂടെ ലഭ്യമാകും. പബ്ലിക് ഇഷൂവിലൂടെ സമാഹരിച്ചമുഴുവന്‍ തുകയും ഗോള്‍ഡ് ലോണിനായി വിനിയോഗിക്കും.