കെ എഫ് സി വായ്പാ പലിശ നിരക്ക് കുറച്ചു

Posted on: January 1, 2021

കൊച്ചി : പുതുവര്‍ഷത്തില്‍ കെഎഫ്‌സി 8 ശതമാനം അടിസ്ഥാന നിരക്കിലാകും വായ്പ നല്‍കുക. സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശയാണിത്. മാത്രമല്ല, അടുത്ത 3 മാസംകൊണ്ട് 1,600 കോടിയുടെ വായ്പകള്‍ അവതരിപ്പിക്കും.

മൂന്‍കൂര്‍ ലൈസന്‍സോ പെര്‍മിറ്റോ വേണ്ട. 3 വര്‍ഷത്തിനകം ഹാജരാക്കിയാല്‍ മതി. സംരംഭകര്‍ സമര്‍പ്പിക്കുന്ന പ്രാജക്ട് റിപ്പോര്‍ട്ട് അനുസരിച്ചു വിശദ പരിശോധന ഇല്ലാതെയാകും വായനല്‍കുകയെന്നു കെഎഫ്‌സിസി എംഡി ടോമിന്‍ ജെ. തച്ചങ്കരിഅറിയിച്ചു.

കാലതാമസം ഒഴിവാക്കാന്‍ അപേക്ഷകര്‍ ഓഫിസില്‍ നരിട്ടു ഹാജരാകേണ്ട. വിഡിയോ കോണ്‍ഫറന്‍സിലൂടെ അഭിമുഖം നടത്തി വായ്പയില്‍ ഉടന്‍ തീരുമാനമെടുക്കും. വായ്ത്തുകയുടെ ഇരട്ടി വിലയുള്ള ജാമ്യവസ്തക്കള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നതു പകുതിയാക്കി. ഉദാഹരണമായി, സര്‍ക്കാര്‍ കരാര്‍ പണികളുടെ വായ്പയ്ക്ക് ഒരു കോടിയുടെ ജാമ്യത്തുക ചോദിച്ചിരുന്നത് 50 ലക്ഷം രൂപയാക്കി.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലെ 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ബസുകള്‍ സിഎന്‍ജി അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ ആക്കാന്‍ 5 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. ആഴ്ച തോറും തിരിച്ചടയ്ക്കുന്ന രീതിയിലാണ് ഇവ വിതരണം ചെയ്യുക. രൂപഭേദം വരുത്താന്‍ ബസുകള്‍ യോഗ്യമാണ്ന്ന സര്‍ട്ടിഫിക്കറ്റ് മോട്ടര്‍ വാഹന വകുപ്പില്‍ നിന്നു കിട്ടിയാല്‍, രൂപാന്തരം നടത്തുന്ന സ്ഥാപനത്തിനു തുക നേരിട്ടു നല്‍കും. ആയിരത്തോളം ബസുകള്‍ക്ക് ഈ വായ്പ പദ്ധതി ഉപകാരപ്രദമാകും.

TAGS: KFC |