സ്വർണ്ണബോണ്ടുകൾ 16 വരെ വാങ്ങാം

Posted on: October 13, 2020

കൊച്ചി : റിസര്‍വ് ബാങ്ക് സ്വര്‍ണ ബോണ്ടുകളുടെ വില്പന ആരംഭിച്ചു. 2020-21-ലെ ഏഴാം ഘട്ട വില്പനയാണിത്. 999 പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വര്‍ണമാണ് കുറഞ്ഞ നിക്ഷേപം. 5,051 രൂപയാണ് ഇഷ്യു വില. 16-ന് വില്പന അവസാനിക്കും.

ഓണ്‍ലൈനായി അപേക്ഷിച്ച് ഡിജിറ്റല്‍ മോഡ് വഴി പണമടയ്ക്കാം. കാലാവധി എട്ടു വര്‍ഷമാണെങ്കിലും അഞ്ചു വര്‍ഷത്തിനു ശേഷം നിക്ഷേപം പിന്‍വലിക്കാവുന്നതാണ്. സ്വര്‍ണ വിലയിലെ വര്‍ധന മൂലമുള്ള നേട്ടത്തിനു പുറമെ നിക്ഷേപത്തിന് 2.5 ശതമാനം പലിശയും ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ സവിശേഷത.

നാല് കിലോഗ്രാം സ്വര്‍ണം വരെ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും വാങ്ങാം. ട്രസ്റ്റുകള്‍ക്ക് പരമാവധി 20 കിലോഗ്രാം വരെ വാങ്ങാം.

TAGS: Gold Bond |