സ്വർണ്ണ ബോണ്ടുകളുടെ ഒൻപതാംഘട്ട വില്പന ആരംഭിച്ചു

Posted on: December 29, 2020

കൊച്ചി: റിസര്‍വ് ബാങ്ക് സ്വര്‍ണ ബോണ്ടുകളുടെ 2020-21 സാമ്പത്തിക വര്‍ഷത്തെ ഒന്‍പതാം ഘട്ട വില്പന ആരംഭിച്ചു. 2021 ജനുവരി ഒന്നുവരെയാണ് വില്പന. ഇഷ്യു വില 5,000 രൂപയാണ്.

ഓണ്‍ലൈനായി അപേക്ഷിച്ച് ഡിജിറ്റല്‍ മോഡ് വഴി പണമടയ്ക്കുന്നവര്‍ക്ക് 50 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. 999 പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വര്‍ണമാണ് കുറഞ്ഞ നിക്ഷേപം. മെച്യൂരിറ്റി കാലാവധി എട്ട് വര്‍ഷമാണെങ്കിലും അഞ്ച് വര്‍ഷത്തിനു ശേഷം പിന്‍വലിക്കാം. 2.5 ശതമാനം പലിശയാണ് വാഗ്ദാനം. ലിക്വിഡിറ്റിക്ക് വിധേയമായി ഒരു തീയതിയില്‍ ഇഷ്യു ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ ബോണ്ടുകള്‍ സ്റ്റോക്ക് എക്‌സ്ചേഞ്ചുകള്‍ വഴി വിറ്റഴിക്കാവുന്നതാണ്.

2015-ലാണ് സ്വര്‍ണ ബോണ്ട് പദ്ധതി ആരംഭിച്ചത്. നാല് കിലോഗ്രാം സ്വര്‍ണം വരെ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും വാങ്ങാം. ട്രസ്റ്റുകള്‍ക്ക് പരമാവധി 20 കിലോഗ്രാം വരെ വാങ്ങാം.

TAGS: Gold Bond |