ആര്‍ബിഐ സ്വര്‍ണ ബോണ്ട് ; ഇന്നു മുതല്‍ 23 വരെ നിക്ഷേപം നടത്താന്‍ അവസരം

Posted on: December 19, 2022

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിനായി ആര്‍ബിഐ പുറത്തിറക്കുന്ന സ്വര്‍ണ ബോണ്ട് സീരിസിന്റെ വില്പ്പന ഇന്നു മുതല്‍ ആരംഭിക്കും. 23 വരെയാണ് ബോണ്ടുകളില്‍ നിക്ഷേപം നടത്താന്‍ അവസരം. ഒരു ഗ്രാം സ്വര്‍ണത്തിന് 5,409 രൂപ നിരക്കിലാണ് വില്പ്പന.

ഓണ്‍ലൈനായി വാങ്ങിയാല്‍ 50 രൂപ ഇളവുണ്ട്. ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ (ചെറുകിട ഫിനാന്‍സ് ബാങ്കുകളും പേയ്‌മെന്റ് ബാങ്കുകളും ഒഴികെ), സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ ലിമിറ്റഡ് (എസ്എച്ച്‌സിഐഎല്‍), ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ ലിമിറ്റഡ് (സിസിഐഎല്‍), നിയുക്ത ത
പാല്‍ ഓഫിസുകള്‍, അംഗീകൃത സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ എന്നിവ വഴി സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ ലഭ്യമാകും. ഓണ്‍ലൈനായി നിക്ഷേപം നടത്തുന്നവര്‍ക്ക് 50 രൂപയുടെ ഇളവുണ്ടാവും.

ഇന്ത്യന്‍ പൗരത്വമുള്ള ഏതൊരു വ്യക്തിക്കും ഒരു വര്‍ഷം കുറഞ്ഞത് ഒരു ഗ്രാം മുതല്‍ നാല് കിലോഗ്രാം വരെയുള്ള തുകയ്ക്ക് ബോണ്ട് രൂപത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാം. അവിഭക്ത ഹിന്ദു കുടുംബങ്ങള്‍ക്ക് നാല് കിലോ ഗ്രാം വരെയും ട്രസ്റ്റുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും 20 കിലോഗ്രാം വരെയും സ്വര്‍ണം
ബോണ്ടായി വാങ്ങാം. എട്ട് വര്‍ഷമാണ് ബോണ്ടിന്റെ കാലവധി.

അതേസമയം അഞ്ചാമത്തെ വര്‍ഷം മുതല്‍ നിക്ഷേപം പിന്‍വലിക്കാനുള്ള അവസരവും നിക്ഷേപകര്‍ക്ക് ലഭിക്കും. പ്രതിവര്‍ഷം 2.5 ശതമാനം പലിശയാണ് ഗോള്‍ഡ് ബോണ്ടുകള്‍ക്ക് ലഭിക്കുക. വില്പ്പന സമയത്ത് സ്വര്‍ണത്തിന്റെ വിപണി വിലയ്‌ക്കൊപ്പം പലിശയും ലഭിക്കുമെന്നതാണ് സ്വര്‍ണ ബോണ്ടുകളുടെ ആകര്‍ഷണം. കൂടാതെ ഈ ഗോള്‍ഡ് ബോണ്ടുകള്‍ ഈടായി സ്വീകരിച്ച് ബാങ്കുകള്‍ വായ്പയും നല്‍കും.

TAGS: Gold Bond |