സ്വര്‍ണ്ണബോണ്ട് നാലാം ഘട്ടം : അവസാന തീയതി നാളെ

Posted on: July 15, 2021

ന്യൂഡല്‍ഹി : നടപ്പു സാമ്പത്തിക വര്‍ഷത്തെ സ്വര്‍ണബോണ്ടിന്റെ നാലംഘട്ടത്തില്‍ നിക്ഷേപം നടത്താന്‍ നാളെ വരെ അവസരം. ഒരു ഗ്രാം സ്വര്‍ണത്തിനു ആനുപാതികമായ നിക്ഷേപത്തിന് 4,807 രൂപയാണ് ആര്‍.ബി.ഐ. നിശ്ചയിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി ബോണ്ട് സ്വന്തമാക്കുന്ന നിക്ഷേപകര്‍ക്കു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും.

മുന്നാംഘട്ടത്തില്‍ ഗ്രാമിന് 4,889 രൂപയായിരുന്നു. നിക്ഷേപകര്‍ ചുരുങ്ങിയത് ഒരു ഗ്രാം സ്വര്‍ണമെങ്കിലും വാങ്ങണം. വ്യക്തികള്‍ക്കു നാലുകിലോ വരെയും ട്രസ്റ്റുകള്‍ക്ക് 20 കിലോ വരെ യും സ്വര്‍ണ ബോണ്ട് വാങ്ങാം. സര്‍ക്കാരിനുവേണ്ടി ആര്‍.ബി.ഐയാണ് സ്വര്‍ണ ബോണ്ട് വിപണിയിലെത്തിക്കുന്നത്. നടപ്പു സാമ്പത്തികവര്‍ഷം മേയ് – സെപ്റ്റംബര്‍ കാലയളവില്‍ ആറുഘട്ടമായി ബോണ്ട് വിപണിയിലെത്തുമെന്നു സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

ബാകുകള്‍, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍, തെരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകള്‍, ഓഹരി വിപണി എന്നിവ വഴി ബോണ്ട് വാങ്ങാം. 2021മാര്‍ച്ച് വരെ സ്വര്‍ണ ബോണ്ട് വഴി 25,702 കോടി രൂപ ആര്‍.ബി.ഐ. സ്വരൂപിച്ചിട്ടുണ്ട്.

TAGS: Gold Bond |