സ്വര്‍ണം വാങ്ങാം : ബോണ്ടിലൂടെ

Posted on: February 5, 2019

കൊച്ചി : കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതിയായ സ്വര്‍ണ ബോണ്ട് 8 വരെ വാങ്ങാം. സ്വര്‍ണമായി വാങ്ങാതെ തുല്യമായ തുകയ്ക്കുള്ള സ്വര്‍ണ നിക്ഷേപ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിന് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്ന് നടപ്പാക്കിയതാണ് സ്വര്‍ണനിക്ഷേപ പദ്ധതി. സ്വര്‍ണത്തിന്റ വിപണി വിലയ്‌ക്കൊപ്പം 2.50 ശതമാനം പലിശ കൂടി നിക്ഷേപകന് ലഭിക്കും. കാലാവധി പൂര്‍ത്തിയാകുന്ന സമയത്തെ സ്വര്‍ണ നിരക്കിനെ അടിസ്ഥാനമാക്കി പണമാക്കി മാറ്റാം.

ഇന്ത്യന്‍ ബുള്ള്യന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്റെ 3 ദിവസത്തെ സ്വര്‍ണവിലയുടെ (24 കാരറ്റ്) ശരാശരി അടിസ്ഥാനമാക്കിയാണ് ഒരു യൂണിറ്റ് ബോണ്ടിന്റെ വില നിശ്ചയിക്കുന്നത്. ഒരു വ്യക്തിക്ക് ഒരു സാമ്പത്തിക വര്‍ഷം 1 ഗ്രാമും പരമാവധി 4 കിലോഗ്രാം വരെയുമുള്ള സ്വര്‍ണത്തിന് തുല്യമായ നിക്ഷേപമാണ് നടത്താനാവുക. സ്വര്‍ണ ബോണ്ടിന് ഡിജിറ്റലായി അപേക്ഷിക്കുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ ഇളവ് നല്‍കും.

TAGS: Gold Bond |