കെ എഫ് സി കടപ്പത്രങ്ങളിലൂടെ 250 കോടി സമാഹരിക്കും

Posted on: September 12, 2020

കൊച്ചി: സംസ്ഥാന പൊതുമേഖലാ ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്.സി.) കടപത്രങ്ങളുടെ വില്പനയിലൂടെ 250 കോടി രൂപ സമാഹരിക്കും. ബോംബേ സ്റ്റോക് എക്‌സ്ചേഞ്ചി (ബി.എസ്.ഇ.) ന്റെ ഇലക്ട്രോണിക് ബിഡിംഗ് പ്ലാറ്റ്ഫോമിലൂടെയായിരിക്കും കടപത്ര വില്പന.

100 കോടി രൂപയാണ് സമാഹരണ ലക്ഷ്യമെങ്കിലും ആവശ്യക്കാര്‍ കൂടുതല്‍ ഉണ്ടെങ്കില്‍ 150 കോടി രൂപയുടെ അധിക സമാഹരണത്തിന് വ്യവസ്ഥയുണ്ട്. എസ്.എല്‍.ആര്‍. ഇതര ബോണ്ടുകളായിരിക്കും പുറത്തിറക്കുക.

10 വര്‍ഷമാണ് കാലാവധി. അര്‍ധ വാര്‍ഷികമായിട്ടായിരിക്കും പലിശ. ആറു വര്‍ഷം കഴിഞ്ഞാല്‍ ആവശ്യമെങ്കില്‍ വിറ്റൊഴിയാന്‍ വ്യവസ്ഥയുണ്ട്. കെ.എഫ്.സി.യുടെ ഏഴാമത്തെ കടപത്ര വില്പനയാണ് ഇതെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടോമിന്‍ തച്ചങ്കരി അറിയിച്ചു.

 

TAGS: KFC |