മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പണം ലഭ്യമാക്കാന്‍ 50,000 കോടിയുടെ പാക്കേജുമായി ആര്‍ബിഐ

Posted on: April 28, 2020

ന്യൂഡല്‍ഹി : മ്യൂച്വല്‍ ഫണ്ട് വിപണിയില്‍ പണ ലഭ്യത ഉറപ്പാക്കാന്‍ ബാങ്കുകള്‍ക്ക് 50,000 കോടി രൂപ ലഭ്യമാക്കാന്‍ റിസര്‍വ് ബാങ്ക് നടപടി. മെയ് 11 വരെയാണ് പദ്ധതിയെങ്കിലും, വിപണിയുടെ സ്ഥിതി അവലോകനം ചെയ്ത് തുകയും സമയപരിധിയും പരിഷ്‌കരിക്കും. മ്യൂച്വല്‍ ഫണ്ട് ഇടപാടുകള്‍ക്ക് വായ്പ നല്‍കുന്നതിനും ഈ മേഖലയിലെ കടപ്പത്രങ്ങളും നിക്ഷേപപത്രങ്ങളും വാങ്ങുന്നതിനും മറ്റുമായിരിക്കണം പണം വിനിയോഗിക്കേണ്ടതെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് മ്യൂച്വല്‍ ഫണ്ടില്‍ ഫണ്ടുകളില്‍ നിന്ന് നിക്ഷേപകര്‍ വന്‍തോതില്‍ പണം പിന്‍വലിച്ചു തുടങ്ങിയിരിക്കുന്നു. ഇത് ഒട്ടേറെ ഫണ്ടുകളെ പ്രതിസന്ധിയിലാക്കി. ഡെറ്റ് അധിഷ്ഠിത ഫണ്ടുകളാണ് ഏറെ ബുദ്ധിമുട്ട് നേരിടുന്നതെന്ന് മ്യൂച്വല്‍ഫണ്ട് വ്യാവസായം പറയുന്നു.

ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ട്ടണ്‍ 25000 കോടി രൂപ ആസ്തിയുള്ള ആറ് കടപ്പത്ര അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഇത് കണ്ക്കിലെടുത്താണ് പണലഭ്യത ഉറപ്പാക്കാനുള്ള പ്രത്യേക സംവിധാനവുമായി ആര്‍ബിഐ രംഗത്തു വന്നത്. അനുവദിക്കുന്ന ഏറ്റവും കുറഞ്ഞ തുക ഒരു കോടി രൂപ.

മാര്‍ച്ച് 31 ലെ കണക്കു പ്രകാരം മ്യൂച്വല്‍ പണ്ട് വ്യവസായത്തിന്റെ ആസ്തി 22,26,203 കോടി രൂപയാണ്. അക്കൗണ്ടുകള്‍ 8.97 കോടി 2008 ലും 2013 ലും മ്യൂച്വല്‍ ഫണ്ട് വ്യവസായത്തെ സഹായിക്കാനുള്ള പദ്ധതി ആര്‍ബിഐ നടപ്പാക്കിയിരുന്നു.

TAGS: Mutual Fund |