മ്യൂച്വല്‍ ഫണ്ട് നിക്ഷേപം പിന്‍വലിക്കാന്‍ പാന്‍ നിര്‍ബന്ധം

Posted on: September 25, 2019

കൊച്ചി : മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം പിന്‍വലിക്കാന്‍ പാന്‍ വിവരങ്ങള്‍ അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഓഫ് ഇന്ത്യ (ആംഫി) നിര്‍ബന്ധമാക്കി. പാന്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാത്തവരെ പോലും നിക്ഷേപം പിന്‍വലിക്കാന്‍ അനുവദിച്ചതായി ഓഹരി വിപണി നിയന്ത്രണ ബോര്‍ഡായ സെബി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

നേരത്തെ നിക്ഷേപം നടത്തിയവര്‍ പലരും പാന്‍ വിവരങ്ങള്‍ ചേര്‍ത്തിട്ടില്ല. ഇവര്‍ക്ക് ഓണ്‍ലൈനായോ നേരിട്ടോ പാന്‍ വിവരങ്ങള്‍ നല്‍കി കെ. വൈ. സി. പരിഷ്‌ക്കരിക്കാവുന്നതാണ്. ഒരു വര്‍ഷം 50,000 രൂപയില്‍ താഴെ നിക്ഷേപിക്കുന്നവര്‍ക്ക് പാന്‍ നിര്‍ബന്ധമല്ല. അവര്‍ മറ്റു തിരച്ചറിയല്‍ രേഖകള്‍ എന്തെങ്കിലും സമര്‍പ്പിച്ചാല്‍ മതിയാകും.

TAGS: Mutual Fund |